Don't Miss

പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കിയതിനെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ് രംഗത്ത്

പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കിയതിനെ തുടർന്ന് വരുന്ന അഭിപ്രായങ്ങൾക്കും ട്രോളുകൾക്കും ഇടയിൽ സന്തോഷ് പണ്ഡിറ്റിന്റെ പുതിയ കുറിപ്പും വൈറലാവുകയാണ്. ഈ ഒരു നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വരുന്ന അഭിപ്രായങ്ങൾക്കിടയിൽ തന്റെ അനുകൂല അഭിപ്രായം വ്യെക്തമാക്കുകയാണ് താരം ചെയ്തത്.ഈ പോസ്റ്റ് ഷെയർ ചെയ്യുന്നതിനിടയിൽ താരം തന്റെ നായികമാർക്കൊപ്പമുള്ള ചിത്രവും പങ്കുവയ്ക്കാൻ മറന്നില്ല. തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെ സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ച കുറിപ്പ് ഇങ്ങനെ :

“പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം

യുവതികളുടെ വിവാഹ പ്രായം 18 ൽ നിന്നും 21 ആക്കിയ കേന്ദ്ര സര്കാരിന്റെ പുതിയ നിയമ ഭേദഗതിക്ക് ആയിരം ആശംസകൾ .

മനസ്സിന് പക്വത വന്നിട്ട് മതി കല്യാണം. പഠനം കഴിഞ്ഞ് ചെറുതെങ്കിലും എന്തെങ്കിലും ജോലി കിട്ടി , കുഞ്ഞു ബേങ്ക് ബാലൻസ് ഒക്കെ ഉണ്ടാക്കി വിവാഹം കഴിക്കുന്നതാണ് പെൺകുട്ടികൾക്ക് നല്ലത്. അതിലൂടെ ഭാര്യാഭർത്താക്കൻമാർക്ക് പരസ്പരം താങ്ങും തണലുമായി ടെൻഷനില്ലാതെ ജീവിതം ആസ്വദിക്കാം.

ചെറുപ്പത്തിലേ വിവാഹം കഴിച്ചു , പ്രസവിച്ചു കുറെ കുട്ടികൾക്ക് ജന്മം നൽകിയത് കൊണ്ട് ഒരു കാര്യവും ഇല്ല . അല്ലെങ്കിൽ തന്നെ ഇന്ത്യയിൽ ജനസംഖ്യ കൂടുതലാണ്.

ചെറിയ പ്രായത്തിലെ കല്യാണം കഴിച്ചാൽ ഒരുപാട് ഉത്തരവാദിത്വങ്ങൾ പാവം പെൺകുട്ടികളുടെ തലയിൽ വരുന്നു . പ്രസവ സംബന്ധമായ അസുഖങ്ങൾ , ചിലപ്പോൾ മരണം വരെ സംഭവിക്കാം . പ്രസവത്തിലൂടെ മരണം സംഭവിചാൽ , ഭർത്താവ് വേറെ കല്യാണം കഴിക്കാം . നഷ്ടം യുവതികൾക്ക് മാത്രമാണ് .

Total
0
Shares

About admin