Don't Miss

പഞ്ച് ഡയലോഗോടെ സന്തോഷ് പണ്ഡിറ്റിന്റെ ഉരുക്കു സതീശന്‍  മെയ് യിൽ

സന്തോഷ് പണ്ഡിറ്റ് സംവിധാനവും അഭിനയവുമടക്കം ഏറക്കുറെ എല്ലാ ജോലിയും ഒറ്റയ്ക്ക് നിര്‍വഹിച്ച് പുറത്തിറങ്ങുന്ന അടുത്ത ചിത്രമാണ് ഉരുക്കു സതീശന്‍. ചിത്രത്തിനായി താരം നടത്തിയ മേക്ക് ഓവര്‍   സോഷ്യല്‍ മീഡിയയില്‍ ചർച്ച ചെയ്യ്തു . മൊട്ടയടിച്ച് കിടിലന്‍ ലുക്കിലാണ് താരം ഉരുക്കുസതീശനില്‍ എത്തുന്നത്. ഉരുക്കു സതീശനെ മെയ് യിൽ തിയറ്ററുകളില്‍ എത്തിക്കുമെന്നാണ് സന്തോഷ് പണ്ഡിറ്റ് വെർട്ടിക്കൽ മീഡിയ നൽകിയ  അഭിമുഖത്തില്‍  വ്യക്തമാക്കി. പണ്ഡിറ്റിന്റെ ഏഴാമത്തെ ചിത്രമാണ് ഉരുക്ക് സതീശന്‍. മുന്‍ ചിത്രങ്ങളെ പോലെ തന്നെ അഞ്ചു ലക്ഷത്തിന്റെ ബജറ്റില്‍ നിര്‍മിച്ച ചിത്രത്തില്‍ നിരവധി പാട്ടുകളും നായികമാരുമുണ്ട്.  പഞ്ച് ഡയലോഗോടെ ഉരുക്കു സതീശന്‍  ട്രെയിലർ പുറത്തുറങ്ങി.

Total
0
Shares

About admin