Don't Miss

സൗബിന്റെ അടുത്ത നായകൻ ഫഹദ് ഫാസിൽ

സൗബിന്‍ സംവിധാനം ചെയ്ത പറവ തിയേറ്ററുകളില്‍ വിജയചരിത്രം രചിക്കുകയാണ്. ആദ്യ ചിത്രത്തില്‍ ദുല്‍ഖറാണ് നായകനായി എത്തിയതെങ്കില്‍ രണ്ടാം ചിത്രത്തില്‍ ഫഹദായിരിക്കും ഹീറോ എന്ന വിവരമാണ് പുറത്ത് വരുന്നത്. 


അന്നയും റസൂലും സിനിമയുടെ ലൊക്കേഷനില്‍ വച്ച്‌ ഫഹദിനോട് കഥ പറഞ്ഞിരുന്നുവെങ്കിലും ആ ചിത്രം നടക്കാതെ പോയി. എന്തായാലും പറവയുടെ വിജയത്തോടെ ഫഹദിനൊപ്പമുള്ള ചിത്രത്തിന്റെ പണിപ്പുരയിലാണ് സൗബിന്‍ എന്നാണ് വിവരം. ആഷിഖ് അബുവാണ് ചിത്രം നിര്‍മ്മിക്കുക. കോമഡിയ്ക്ക് പ്രാധാന്യമുള്ള ഫാന്റസി ചിത്രത്തില്‍ ശ്രീനാഥ് ഭാസിയും പ്രധാന വേഷത്തിലെത്തും. അന്നയും റസൂലും, മഹേഷിന്റെ പ്രതികാരം തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച്‌ അഭിനയിച്ചിരുന്നു. 

Total
0
Shares

About admin