അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്ത പ്രേമത്തിലെ മലര് മിസ് ഇനി ധനൂഷ് ചിത്രത്തില്‍ , പ്രേമം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മൂന്ന് നായികമാരും വീണ്ടും ഒന്നിക്കുന്നു. തമിഴ് ചിത്രമായ മാരി 2ലാണ് മൂവരും ഒന്നിക്കുന്നത്. ധനൂഷ് നായകനാകുന്ന ചിത്രത്തില്‍ ടോവിനോ തോമസ് ആണ് വില്ലനായി എത്തുന്നത്.ധനുഷിന്റെ ഏറ്റവും വലിയ ജനപ്രിയ കഥാപാത്രങ്ങളിൽ ഒന്നായ മാരിക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു.
മാരിയുടെ ഒന്നാം ഭാഗത്തില്‍ കാജല്‍ അഗര്‍വാള്‍ ആയിരുന്നു നായിക. ആദ്യ ചിത്രം സംവിധാനം ചെയ്ത ബാലാജി മോഹന്‍ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2018 ഏപ്രിലില്‍ പ്രദര്‍ശനത്തിനെത്തും.ധനുഷിന്റെ ഈ വർഷത്തെ രണ്ടാമത്തെ രണ്ടാംഭാഗ ചിത്രമാണ് മാരി 2. നേരത്തെ ധനുഷിന്റെ മറ്റൊരു ഹിറ്റ് ചിത്രമായ VIPയുടെ രണ്ടാം ഭാഗവും ഒരുങ്ങിയിരുന്നു. ഈ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.