മോഹൻലാലും, സൂര്യയും ഒന്നിക്കുന്ന ആ ചിത്രത്തിനു വേണ്ടിയുള്ള കാത്തിരുപ്പിലാണ് പ്രേക്ഷകർ.തങ്ങളുടെ പ്രിയ താരങ്ങളെ ഒരേ സ്ക്രീനിൽ കാണാനുള്ള കാത്തിരുപ്പിലാണ് ആരാധകർ. ചിത്രത്തിനെ കുറിച്ചടു പുറത്തു വരുന്ന ഓരോ വർത്തകളും ആരാധകർക്കിടയിൽ ആകാംക്ഷ ഇരട്ടിയാക്കുകയാണ്. മോഹൻ ലാൽ, സൂര്യ ഇവരെ കൂടാതെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ബോളിവുഡ് നടൻ ബൊമൻ ഇറാനി,
മോഹൻലാൽ സാറിനൊപ്പം അഭിനയിക്കാൻ സാധിക്കുക എന്നാൽ ഒരു നടിയെന്ന നിലയിൽ അത് തനിക്കു കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യവും ആദരവും ആണെന്നാണ് സയേഷ ട്വിറ്ററിലൂടെ പറഞ്ഞത്.
കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ഇതുവരെ പുറത്ത് വന്നിട്ടില്ല. ചിത്രത്തിൽ നാലു വ്യത്യസ്ത ഗെറ്റപ്പിലാണ് സൂര്യ പ്രത്യക്ഷപ്പെടുന്നത്.ചിത്രത്തിൽ രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. 100 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. അമേരിക്ക, ലണ്ടൻ, ബ്രസീൽ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകൾ. ജൂൺ 25ന് ലണ്ടനിൽവെച്ചാണ് സിനിമയുടെ പൂജ നടക്കും. യന്തിരൻ 2 വിന്റെ നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്.
Very happy to announce my next film opposite the dynamite @Suriya_offl sir being directed by the brilliant @anavenkat sir! It’s an honour to be able to share screen space with @Mohanlal sir! @AlluSirish see you soon in London! 💃 @Jharrisjayaraj 🤗💃
Need your love and blessings pic.twitter.com/aQNE8MOmNf— Sayyeshaa (@sayyeshaa) June 22, 2018