Don't Miss

കോഴി തങ്കച്ചന്‍ ഇനി ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’

തിരക്കഥാകൃത്ത് സേതു സംവിധാനം മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ പേര് മാറ്റി. കോഴി തങ്കച്ചന്‍ എന്ന ആദ്യപേരുമാറ്റി ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ എന്നാക്കി ചിത്രത്തിന്റെ പേര്.

കുട്ടനാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം നർമ്മത്തിന് പ്രാധാന്യം നൽകുന്ന ഒന്നാണ്. കൃഷ്ണപുരി എന്ന സാങ്കല്പിക ഗ്രാമവും അവിടുത്തെ ആളുകളുടെ കഥയുമാണ് ചിത്രം പറയുന്നത്.

Related image

ലക്ഷ്മി റായി, ദീപ്തി സതി, അനു സിതാര എന്നിവരാണ് നായികാവേഷത്തില്‍ എത്തുന്നത്. നെടുമുടി വേണു, ആദില്‍ ഇബ്രാഹിം, സിദ്ദീഖ്, സുരാജ് വെ‍ഞ്ഞാറമ്മൂട് തുടങ്ങിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. അനന്ത വിഷന്റെ ബാനറില്‍ പി.കെ.മുരളീധരനും ശാന്താ മുരളീധരനും ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Total
0
Shares

About admin