Don't Miss

‘സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന് പെണ്ണ് പറഞ്ഞാല്‍ കുഴപ്പമില്ല: മായാനദിയിലെ ചര്‍ച്ചയായ ഡയലോഗിനെ കുറിച്ച്‌ ടോവിനോ തോമസ്

ആഷിഖ് അബു സംവിധാനം ചെയ്ത ടൊവീനോ തോമസ് ചിത്രം മായാനദിയിലെ ഏറ്റവും ചര്‍ച്ചയായ ഡയലോഗുകളിലൊന്നാണ് സെക്‌സ് ഈസ് നോട്ട് എ പ്രോമിസ് എന്നത്. ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ച കഥാപാത്രം ടൊവീനോയുടെ മാത്തന്‍ എന്ന കഥാപാത്രത്തോട് പറയുന്നതാണ് ഈ ഡയലോഗ്.

‘സെക്‌സ് ഈസ് നോട്ട് എ പ്രോമീസ്. ഒരിക്കലും പ്രോമിസ് അല്ല. പക്ഷെ, അതൊരു തിയറിയായിട്ട് പറയാനേ പറ്റു. പ്രാക്ടിക്കലി ഒരു ആണ് പെണ്ണിനോട് അങ്ങനെ പറഞ്ഞാല്‍ എന്തായിരിക്കും സ്ഥിതി ? കലാപമായിരിക്കില്ലേ ? പെണ്ണ് പറഞ്ഞാല്‍ ചിലപ്പോള്‍ കുഴപ്പമില്ലായിരിക്കും. പ്രണയത്തില്‍ പ്രോമിസും കമ്മിറ്റ്‌മെന്റുമൊക്കെ ഇപ്പോഴുമുണ്ട്’ ടൊവീനോ തോമസ് പറഞ്ഞു. ഗൃഹലക്ഷ്മി മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ടൊവീനോ ഇക്കാര്യം പറഞ്ഞത്.

തീവണ്ടി, മറഡോണ എന്നിവയാണ് ടൊവീനോയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

Total
0
Shares

About admin