Don't Miss

സങ്കടമുണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ സന്തോഷവതിയാണ്: ശാന്തി കൃഷ്ണ

19 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവന്ന നടിയാണ് ശാന്തി കൃഷ്ണ. ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ നടിയാണ് ശാന്തികൃഷ്ണ. രണ്ടാംവരവില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച നടിക്ക് സഹനടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചിരിക്കുകയാണ്. വര്‍ഷങ്ങളോളം മലയാള സിനിമയുടെ ഭാഗമായി നിന്നിട്ട് ഒരു പുരസ്‌കാരം പോലും ലഭിച്ചില്ല. ഇപ്പോള്‍ നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ശാന്തി കൃഷ്ണ പറഞ്ഞു.

‘സത്യത്തില്‍, വര്‍ഷങ്ങളോളം മലയാള സിനിമയുടെ ഭാഗമായിട്ടും ഒരിക്കല്‍ പോലും ഈ പുരസ്‌കാരം നേടാന്‍ കഴിയാത്തതിന്റെ സങ്കടം എനിക്കുണ്ടായിരുന്നു. പക്ഷെ തിരിച്ചുവരവില്‍ ആദ്യ ചിത്രത്തിലൂടെ തന്നെ അതു നേടാനായി എന്നതില്‍ വളരെ സന്തോഷമുണ്ട്,’ ഫിലിംഫെയര്‍ പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് ശാന്തികൃഷ്ണ പറഞ്ഞു.

ശ്രീനാഥുമായുള്ള വിവാഹത്തിനു ശേഷമാണ് ശാന്തികൃഷ്ണ സിനിമയില്‍ നിന്നും വിട്ടു നിന്നത്. താന്‍ അഭിനയിക്കുന്നത് ശ്രീനാഥിന് ഇഷ്ടമല്ലായിരുന്നുവെന്നും, അവസരങ്ങള്‍ വരുമ്പോള്‍ ‘നീ എന്തിനാണ് ഇനി അഭിനയിക്കാന്‍ പോകുന്നത്’ എന്ന് ശ്രീനാഥ് ചോദിക്കാറുണ്ടായിരുന്നുവെന്നും മുമ്പ് ശാന്തികൃഷ്ണ പറഞ്ഞിരുന്നു. അതിനാല്‍ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ താന്‍ മനഃപൂര്‍വ്വം മാറിനില്‍ക്കുകയായിരുന്നു എന്നാണ് ശാന്തി കൃഷ്ണ പറഞ്ഞത്.

Total
0
Shares

About admin