Don't Miss

അബ്രാം ആരാകണമെന്ന സ്വപ്‌നം തുറന്ന് പറഞ്ഞ് ഷാരൂഖ്

ബോളിവുഡിന്റെ കിംഗ് ഖാനാണ് ഷാരൂഖ് ഖാന്‍. പിതാവിന്റെ പാത പിന്തുടര്‍ന്ന് മക്കളായ സുഹാനയും ആര്യനും സിനിമയിലേക്ക് തന്നെ എത്തുമെന്നാണ് സിനിമ ലോകത്തു നിന്നുമുള്ള സൂചനകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ തന്റെ മൂന്നാമത്തെ കുട്ടിയായ അബ്രാമിനെ സിനിമയില്‍ കാണാനല്ല ഷാരൂഖിന് ആഗ്രഹം. അഞ്ച് വയസു പ്രായമുള്ള അബ്രാമിനെ ഭാവിയില്‍ ഒരു ഹോക്കി താരമാക്കി വളര്‍ത്തണമെന്നാണ് കിംഗ് ഖാന്റെ ആഗ്രഹം. അവന്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്.ഹോക്കി പശ്ചാത്തലമാക്കി തയ്യാറാക്കിയ ചക് ദേ ഇന്ത്യയില്‍ അഭിനയിച്ചിട്ടുള്ള കിംഗ് ഖാന്റെ ഹോക്കിയോടുള്ള താല്‍പര്യം നേരത്തെ തന്നെ അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മത്സരം കാണാനും ഷാരൂഖിനൊപ്പം അബ്രാമുണ്ടായിരുന്നു.” അവന്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയിട്ടില്ല. ചെറുതായി ഫുട്‌ബോള്‍ കളിക്കുന്നുണ്ട്. പക്ഷെ അവന്‍ ഇന്ത്യയ്ക്ക് വേണ്ടി ഹോക്കി കളിക്കുന്നത് കാണാനാണ് എനിക്ക് ഇഷ്ടം,” കിംഗ് ഖാന്‍ പറയുന്നു.

Total
0
Shares

About admin