ബിജോയ് നമ്പ്യാര്‍ ആദ്യമായി മലയാളത്തില്‍ ഒരുക്കുന്ന ചിത്രമാണ് സോലോ. ദുല്‍ഖര്‍ സല്മാന് നായകനായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ സല്മാന് തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചു.അബാം മൂവീസ് ഇന്‍ അസോസിയേഷന് വിത്ത് ഗേറ്റ് വേ ഫിലിംസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് മധു നീലകണ്ഠനാണ്.നാലു കഥകളെ കൂട്ടിച്ചേര്ത്തൊരുങ്ങുന്ന ചിത്രത്തില്‍ അഞ്ചോളം വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദുല്‍ഖര്‍ എത്തുന്നത്.
ദീപ്തി സതി, സുഹാസിനി, നാസര്‍, നേഹ ശര്‍മ്മ, ശ്രുതി ഹരിഹരന്, സായ് ധന്‍സിക, പ്രകാശ് ബെലവാടി, ഖ്വാഷിക് മുഖര്‍ജി, മനോജ് കെ.ജയന്, ആന്‍ അഗസ്റ്റിന്, സായ് തംഹങ്കര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛനമ്മമാരായാണ് നാസറും സുഹാസിനിയും എത്തുക. മലയാളത്തിലും തമിഴിലുമായി ഒരേസമയം ചിത്രീകരിക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്നത് കരിയറില്‍ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രത്തെ ആയിരിക്കുമെന്ന് ബിജോയ് നന്യാര്‍ നേരത്തേ പറഞ്ഞിരുന്നു.