ഗായകരായ നായകന്മാരുടെ പട്ടികയിലേക്ക് ഇനി സുരാജ് വെഞ്ഞാറാമൂടും. സുരാജ് പാടിയ എന്റെ ശിവനേ എന്ന ഗാനം അണിയറക്കാര്‍ പുറത്ത് വിട്ടു.ജോസെലെറ്റ് ജോസഫിന്റെ തിരക്കഥയില്‍ ജീന്‍ മാര്‍ക്കോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്ന കുട്ടന്‍പിള്ളയുടെ ശിവരാത്രി. എന്ന ചിത്രത്തിലാണ് സുരാജ് പാട്ട് പാടിയിരിക്കുന്നത്. ഗായിക സയനോര ഫിലിപ്പ് ആദ്യമായി സംഗീത സംവിധായികയാകുന്ന ചിത്രം കൂടിയാണ് കുട്ടന്‍പിള്ളയുടെ ശിവരാത്രി. ആലങ്ങാട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റജി നന്ദകുമാറാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സുരാജ് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തില്‍ ബിജു സോപാനം, മിഥുന് രമേശ്, ശ്രിദ്ധ, എന്നിവരും അണിനിരക്കുന്നു.