Don't Miss

പറവയ്ക്ക് ശേഷം സൗബിന്റെ അടുത്ത തിരക്കഥ ആഷിക് അബുവിന് വേണ്ടി!

അഭിനേതാവ് എന്ന നിലയിലും, സംവിധായകൻ എന്ന നിലയിലും കഴിവ് തെളിയിച്ച കലാകാരനാണ് സൗബിൻ ഷാഹിർ. രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ് സൗബിൻ അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. ഇതുനു മുൻപ് സംവിധാന സഹായിയായി പ്രവർത്തിച്ചുവരികയായിരുന്നു സൗബിൻ. പിന്നീട് ഒട്ടനേകം നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സൗബിന് സാധിച്ചു. ആദ്യ സംവിധാന സംഭരംഭമായ പറവ തിയേറ്ററിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇപ്പോൾ ഒരു പുതിയ തിരക്കഥയുടെ നിർമ്മാണത്തിലാണ് സൗബിൻ. മലയാളത്തിലെ പ്രശസ്ത യുവ സംവിധായകൻ ആഷിക് അബുവിനു വേണ്ടിയാണു പുതിയ തിരക്കഥ ഒരുക്കുന്നത്.

മായാനദി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആഷിക് അബു ഒരുക്കുന്ന ചിത്രമാണിത്. ടൊവിനോ തോമസിനെ നായകനാക്കി നിർമ്മിച്ച മായാനദി പ്രേക്ഷക പ്രശംസയും, നിരൂപക നേടിയിരുന്നുന്നു. ഇപ്പോൾ പുതിയ ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകനെന്നും വാർത്തകൾ പരക്കുന്നുണ്ട്. അന്നയും റസൂലും എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വേളയിലാണ് സൗബിൻ ഈ ചിത്രത്തിന്റെ കഥ ആഷിക്കിനോട് അവതരിപ്പിച്ചതെന്നും, പിന്നീട് രണ്ടു കൂട്ടരുടെയും തിരക്കുകൾ മൂലം ഇപ്പോളാണ് ചിത്രത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിക്കുവാൻ സാധിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. രണ്ട് മികച്ച പ്രതിഭകൾ ഒന്നിക്കുമ്പോൾ തീർച്ചയായും ഒരു മികച്ച ചിത്രം തന്നെ പിറവിയെടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Total
0
Shares

About admin