Don't Miss

നടി ശ്രീദേവി അന്തരിച്ചു

ചലച്ചിത്ര താരം ശ്രീദേവി (54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച രാത്രി 11.30ഓടെ ദുബായില്‍ വെച്ചായിരുന്നു അന്ത്യം. ബോളിവുഡ് നടൻ മോഹിത് മർവയുടെ വിവാഹത്തിൽ പങ്കെടുക്കാനായാണ് ശ്രീദേവിയും കുടുംബവും റാസല്‍ഖൈമയില്‍ എത്തിയത്. ഭർത്താവ് ബോണി കപൂറും മകൾ ഖുഷിയും മരണസമയത്ത് സമീപത്തുണ്ടായിരുന്നു.ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി അരങ്ങേറ്റം കുറിച്ച ശ്രീദേവിയുടെ സിനിമയിലെ വളർച്ച അതിവേഗമായിരുന്നു.

26 മലയാള സിനിമകളിലും അതിലേറെ തമിഴ് സിനിമകളിലും അഭിനയിച്ച ശ്രീദേവി ഹിന്ദി സിനിമയിലും ചുവടുറപ്പിച്ചു. 1990 കളുടെ തുടക്കത്തിൽ ബോളിവുഡിലെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടിയായി ശ്രീദേവി ഉയർന്നു. ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യാനിരുന്ന സീറോയാണ് അവസാനമായി അഭിനയിച്ച ചിത്രം.
Total
0
Shares

About admin