Don't Miss

മറുപടി പറഞ്ഞിട്ടു മതി പ്രമോഷൻ; പോസ്റ്ററിൽ വെട്ടിലായി ശ്രീകാന്ത് വെട്ടിയാർ;

മീടു ലൈംഗിക പീഡന ആരോപണത്തെത്തുടർന്ന് അന്വേഷണം നേരിടുന്ന യൂടൂബറാണ് ശ്രീകാന്ത് വെട്ടിയാർ.!

ഏറെ വിവാദമായ ആരോപണത്തെ തുടർന്ന് ശ്രീകാന്ത് ഒളിവിൽ പോവുകയും മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യത്തിലാണ് ശ്രീകാന്ത് ഇപ്പോൾ.!

ഇതിനിടെയാണ് ഇപ്പോൾ താൻ അഭിനയിച്ച സിനിമയുടെ പ്രമോഷനുമായി സോഷ്യൽ മീഡിയയിൽ ശ്രീകാന്ത് വെട്ടിയാർ രംഗത്ത് എത്തിയത്.

തൻ്റെ പുതിയ സിനിമയായ ‘ഉസ്കൂളി’ന്റെ പോസ്റ്ററാണ് ശ്രീകാന്ത് പങ്കുവെച്ചത്.

ഇതോടെ പോസ്റ്റിനു താഴെ നിരവധി ആളുകൾ വിമർശ്ശനങ്ങളും പ്രതികരണങ്ങളുമായി രംഗത്ത് വന്നു കഴിഞ്ഞു. ഇതോടെ ലൈംഗിക ചൂഷണ പരാതിയുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ ചിലതിന് ശ്രീകാന്ത് മറുപടിയും കൊടുക്കേണ്ടി വന്നു.

താങ്കളെക്കുറിച്ച് ഉയർന്ന ആരോപണത്തിന് മറുപടി പറയാൻ ബാധ്യസ്ഥനാണ്. അതിനു ശേഷം പോരെ പ്രൊമോഷൻ’ എന്നായിരുന്നു ഒരാളുടെ കമൻ്റ് .

‘കേസിൽ ഇപ്പോൾ അന്വേഷണം നടക്കുന്നു. നിയമപരമായി നേരിടും. പൊതുവിടത്തിൽ ഒന്നും പറയാനില്ല’– എന്നായിരുന്നു ശ്രീകാന്ത് വെട്ടിയാറിന്റെ മറുപടി.

ആലുവയിലെ ഒരു ഹോട്ടലിൽ വച്ച് തന്നെ ശ്രീകാന്ത് ലൈംഗികമായി ചൂഷണം ചെയ്തു എന്നാരോപിച്ച് യുവതി പരാതി നൽകിയതിനെ തുടർന്ന് പോലിസ് കേസ് എടുത്തിരുന്നു.

വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് യുവതിയെ ആലുവയിലെ ഫ്ലാറ്റിലും കൊച്ചിയിലെ രണ്ടു ഹോട്ടലുകളിലുമെത്തിച്ചു ശ്രീകാന്ത് പീഡിപ്പിച്ചെന്നാണ് കേസ്.

കേസിൽ മുൻകൂർ ജാമ്യം ലഭിച്ച ശ്രീകാന്ത് വെട്ടിയാർ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായിരുന്നു.

സാമ്പത്തികമായി ചൂഷണം ചെയ്തതിനു പുറമേ മാനസികമായും വൈകാരികമായും ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു.

വിമൻ എഗെയ്ൻസ്റ്റ് സെക്‌ഷ്വൽ ഹരാസ്മെന്റ്’ എന്ന ഫെയ്സ്ബുക് പേജിലൂടെ ശ്രീകാന്തിനെതിരെ നേരത്തെ തന്നെ മീടു ആരോപണവും ഉയർന്നിരുന്നു.

ഇതിനു പിന്നാലെയാണ് യുവതി ശ്രീകാന്തിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

Total
0
Shares

About P R