Don't Miss

ക്രൂരമായി പീഢിപ്പിച്ചു; ശ്രീകാന്ത് വെട്ടിയാറിനെതിരെ മീ-ടൂ ആരോപണം

സിനിമയുടെ മാസ്മരിക ലോകത്തേക്ക് കാലെടുത്ത് വയ്ക്കാൻ ഒരുങ്ങുന്ന യൂടൂബർ ശ്രീകാന്ത് വെട്ടിയാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് യുവതി രംഗത്ത്.

മലയാളത്തിലെ ഹാസ്യതാരങ്ങളിൽ ഒരാളായി വളരെ വേഗം വളർന്നു വന്ന ശ്രീകാന്തിൻ്റെ ഹാസ്യ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാണ്.

ഫേസ്ബുക്കിലെ ട്രോൾ ഗ്രൂപ്പുകൾ വഴിയാണ് ഇദ്ദേഹം ശ്രദ്ധേയനായി മാറിയത്. സമകാലിക വിഷയങ്ങളെ വീഡിയോ രൂപത്തിലുള്ള ട്രോളുകൾ ആക്കി മാറ്റിയാണ് സോഷ്യൽ മീഡിയയിൽ കടന്നു വന്നത്.

യൂടൂബറിൽ നിന്ന് സിനിമാലോകത്തേക്കുള്ള കൂടുമാറ്റം സ്വപ്നം കണ്ട് ഇരിക്കുന്ന ശ്രീകാന്തിനെതിരെ ഇപ്പോൾ ഉയർന്നിരിക്കുന്നത് ഗുരുതര ആരോപണങ്ങളാണ്.

Women Against Sexual Harassment എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് താരത്തിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കുന്നത്. ഫ്ളാറ്റിൽ വിളിപ്പിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം.

ബോഡി ഷെയ്മിങ്, റേസിസം കലർന്ന തമാശകൾ ഒന്നും തൻ്റെ വീഡിയോകളിൽ ഉപയോഗിക്കാറില്ലന്നും എപ്പോഴും പൊളിറ്റിക്കൽ കറക്റ്റ്നസ് പാലിച്ചുകൊണ്ടാണ് ഹാസ്യ വീഡിയോ നിർമ്മിക്കുന്നത് എന്നുമാണ് ശ്രീകാന്ത് വെട്ടിയാരെ പറ്റി ആരാധകർ പറയുന്നത്. വീഡിയോകളിൽ സ്ത്രീവിരുദ്ധത ഉണ്ടായിരിക്കില്ലന്നും
തികച്ചും മാന്യമായ തമാശകൾ മാത്രമാണ് ചെയ്യാറുള്ളത് എന്നും ആരാധകർ സവിശേഷത ആയി ലിസ്റ്റ് ചെയ്യുന്നുണ്ട്.

എന്നാൽ സ്ത്രീവിരുദ്ധതയുടെ ഒരു പച്ചയായ മുഖം ഒളിപ്പിച്ച് വച്ചാണ് താരം പ്രവർത്തിക്കുന്നത് എന്നാണ് ഇപ്പോൾ ഉയരുന്ന പ്രധാന ആരോപണം.

എന്തായാലും ശ്രീകാന്തിൻ്റെ സിനിമാ മോഹങ്ങൾക്ക് ചിറക് മുളച്ച സമയത്ത് തന്നെ സിനിമാ ലോകത്തെ ആകമാനം പിടിച്ചുലക്കുന്ന വാർത്തകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.!

Total
0
Shares

About P R