രാജമൗലിയുടെ അടുത്ത ചിത്രമെന്ന പേരിൽ സ്ഥിതീകരിക്കാത്ത ഒരുപാട് റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. തന്റെ അടുത്ത പ്രോജെക്ടിനെ പറ്റി രാജമൗലി ഇത് വരെ ഒന്നും പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എന്നാൽ ഇപ്പോൾ ഹൈദരാബാദിൽ നിന്നും വരുന്ന വാർത്ത ശരിയാണെങ്കിൽ രാജമൗലിയുടെ അടുത്ത ചിത്രത്തിലെ നായകൻ മലയാളത്തിന്റെ മഹാ നടൻ മോഹൻലാലും നായിക ബോളിവുഡിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായ ശ്രീദേവിയുമാണ്.ശ്രീദേവിയും മോഹൻലാലും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുമെന്ന് പറയപ്പെടുന്ന ഈ ചിത്രം അടുത്ത വർഷമായിരിക്കും ആരംഭിക്കുക എന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. ഒഫീഷ്യലായി ഇത് വരെ ഒരു സ്ഥിതീകരണവും ഈ ചിത്രത്തെ പറ്റി രാജമൗലിയുടെയോ മോഹൻലാലിന്റെയോ ശ്രീദേവിയുടെയോ ഭാഗത്തു നിന്ന് ലഭിച്ചിട്ടില്ലെങ്കിലും ഈ വാർത്ത ഇതിനോടകം തന്നെ മുഖ്യധാരാ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
ശിവകാമിയുടെ വേഷത്തിന് രാജമൗലി ആദ്യം ശ്രീദേവിയെയാണ് സമീപിച്ചതെന്നും ശ്രീദേവി വന്‍ പ്രതിഫലം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അവരെ ഒഴിവാക്കി രമ്യാ കൃഷ്ണനെ ശിവകാമിയാക്കിയതെന്നും വാര്‍ത്ത വന്നിരുന്നു.ഈ വാര്‍ത്തയ്ക്കെതിരെ ശ്രീദേവി പരസ്യമായി തന്നെ പ്രതികരിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്. ശ്രീദേവി ശിവകാമിയാകാതിരുന്നത് നന്നായി എന്ന് രാജമൗലി പറയുക കൂടി ചെയ്തതോടെ പ്രശ്നം ശരിക്കുമൊരു പരസ്യമായ വിഴുപ്പലക്കലായി.
ഒടുവില്‍ ഈ തര്‍ക്കവും പിണക്കവുമെല്ലാം അവസാനിപ്പിച്ച് ഇരുവരും കൈ കോര്‍ക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ശിവകാമിയാവാന്‍ വന്‍ ഡിമാന്‍ഡ് മുന്നോട്ട് വച്ചത് ശ്രീദേവിയല്ല, ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂറാണെന്നും വാര്‍ത്ത വന്നിരുന്നു. ഇതിന് തൊട്ടുപിറകെ തനിക്ക് രാജമൗലിയുമായി യാതൊരു വ്യക്തിവിരോധവുമില്ലെന്ന് ശ്രീദേവി വിശദീകരിക്കുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മില്‍ പ്രശ്നത്തിന്റെ മഞ്ഞുരുകി.തനിക്കു രാജമൗലിയുമായി വ്യകതിപരമായി യാതൊരു പ്രശ്നവും ഇല്ലെന്നും ശ്രീദേവി അടുത്തിടെ പറഞ്ഞിരുന്നു.