Don't Miss

സണ്ണി ലിയോണ്‍ തമിഴിലേക്ക്

വടിവുടയാന്‍ സംവിധാനം ചെയ്യുന്ന ‘വീരമാദേവി’ എന്ന ചിത്രത്തിലൂടെ സണ്ണി ലിയോണ്‍ തമിഴ് ചലച്ചിത്ര രംഗത്തേക്ക്‌. ദക്ഷിണേന്ത്യയില്‍ ജീവിച്ചിരുന്ന പ്രശസ്ത പോരാളിയായിരുന്ന വീരമദേവിയുടെ വേഷമാണ് ചിത്രത്തില്‍ സണ്ണിലിയോണിന്. സിനിമയ്ക്ക് വേണ്ടി തയ്യാറെടുക്കുകയാണ് സണ്ണി ലിയോണിപ്പോള്‍.

പുരാതനമായ തമിഴ് ഭാഷയില്‍ വര്‍ത്തമാനകാലഘട്ട സംഭവങ്ങള്‍ ആവിഷ്‌കരിക്കുന്ന ഒരു ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ താന്‍ വളരെ ആവേശത്തിലാണെന്ന് സണ്ണി പറഞ്ഞു. ജനുവരിയിലാണ് ചിത്രീകരണം ആരംഭിക്കുക. ഇതിനോടനുബന്ധിച്ച് സണ്ണി ലിയോണ്‍ ഷെയര്‍ ചെയ്ത വീഡിയോ ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാകുകയാണ്. വീരമദേവി എന്ന ഹാഷ് ടാഗോടു കൂടെയാണ് വീഡിയോയും വാര്‍ത്തയും വൈറലാകുന്നത്.

Total
0
Shares

About admin