നടി സണ്ണി ലിയോൺ ഇനി ഒരു പെൺകുട്ടിയുടെ അമ്മ. സണ്ണി ലിയോണും ഭർത്താവ് ഡാനിയേൽ വെബ്ബറും ഒരു പെൺകുട്ടിയെ ദത്തെടുത്തു. നിഷ കൗർ വെബ്ബർ എന്നാണ് കുഞ്ഞിന് ഇവർ നൽകിയ പേര്. 21 മാസമാണ് നിഷയുടെ പ്രായം.
മഹാരാഷ്ടയിലെ ലാത്തുറിൽ നിന്നാണ് ഇവര്‍ കൂട്ടിയെ ദത്തെടുത്തിരിക്കുന്നത്. സണ്ണിയുടെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി ആളുകൾ രംഗത്തെത്തി.അമ്മയായതിനെക്കുറിച്ച് സണ്ണി ലിയോണ്‍ പറയുന്നതിങ്ങനെ.
രേഖകളെല്ലാം ശരിയാക്കുന്നതിന്റെ ഓട്ടത്തിലായിരുന്നു താനെന്ന് ഡാനിയല്‍ പ്രതികരിച്ചു. പക്ഷെ ഒടുക്കം വിളിവന്നപ്പോള്‍ ആ ബുദ്ധിമുട്ടൊന്നും ഒന്നുമല്ലാതായെന്നും അദ്ദേഹം പറയുന്നു. തങ്ങളല്ല നിഷയാണ് തങ്ങളെ തെരഞ്ഞെടുത്തതെന്ന് സണ്ണി ലിയോണ്‍ പറഞ്ഞു.കുഞ്ഞിനായി രണ്ടുവര്‍ഷം മുമ്പാണ് തങ്ങള്‍ അപേക്ഷിച്ചത്. ഒരു അനാഥാലയത്തില്‍ പോയ സമയത്തായിരുന്നു അത്. അവിടെയുള്ളവരെല്ലാം മഹത്തായ കര്‍മ്മമാണ് ചെയ്യുന്നത്. അതില്‍ ചെറിയൊരു സഹായം ചെയ്യാന്‍ ഞങ്ങളും തീരുമാനിച്ചു. തീര്‍ച്ചയായും അവരെയെല്ലാം സഹായിക്കാനുള്ള താല്പര്യമുണ്ടെന്നും പക്ഷേ അതിനുകഴിയില്ലല്ലോയെന്നും ഡാനിയല്‍ പറയുന്നു.