മധുരരാജയിൽ മമ്മൂട്ടിക്കൊപ്പം സണ്ണി ലിയോൺ അഭിനയിക്കുന്നു. വാർത്ത സ്ഥിരീകരിച്ച് സണ്ണി ലിയോൺ. മമ്മൂട്ടിയുടെ വലിയ ആരാധികയാണെന്നും അദ്ദേഹത്തോടൊപ്പം ഒരുമിച്ച് സ്ക്രീനിലെത്താൻ കാത്തിരിക്കുകയാണെന്നും സണ്ണി ലിയോൺ വ്യക്തമാക്കി. മധുരരാജയിലൂടെ മലയാളത്തിൽ ഇത്തരമൊരു അവസരമുണ്ടായതിന്റെ സന്തോഷത്തിലാണ് താരം. കഥയിൽ നിർണായക പങ്കുവഹിക്കുന്ന ഗാനം കൂടിയാണെന്ന് സണ്ണിലിയോൺ വെളിപ്പെടുത്തി. ഒരു ഇംഗ്ലീഷ് പത്രത്തിനോടാണ് ഇതു സംബന്ധിച്ച് താരം പ്രതികരിച്ചത്.
അടുത്തയാഴ്ച കൊച്ചിയിലായിരിക്കും ഈ ഗാനം ചിത്രീകരിക്കുക. ഇതിനായുള്ള റിഹേഴ്സല്‍ സണ്ണി ലിയോണ്‍ ആരംഭിച്ചു കഴിഞ്ഞു. ഹാസ്യം കലര്‍ത്തിയ തന്റെ ട്രേഡ്മാര്‍ക്ക് ചുവടുകളുമായി മമ്മൂട്ടി തന്നെയായിരിക്കും സണ്ണി ലിയോണിനൊപ്പം ഉണ്ടാവുക എന്നാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്നുള്ള വിവരം. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിലില്‍ വിഷു റിലീസായി തിയറ്ററുകളിലെത്തിക്കാനാണ് ശ്രമിക്കുന്നത്.