Don't Miss

നടി സണ്ണി ലിയോണ്‍ ആശുപത്രിയില്‍

ബോളിവുഡ് താരം സണ്ണി ലിയോണിനെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഷൂട്ടിങ്ങിനിടയില്‍ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടി സണ്ണി ലിയോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിയാലിറ്റി ഷോയായ സ്പ്ലിറ്റ്സ് വില്ല 11 ന്റെ ഷൂട്ടിംഗിനിടയിലാണ് സംഭവം. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് നടിയെ സമീപത്തെ ബ്രിജേഷ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.

ഷോയുടെ ഷൂട്ടിങ് സമയത്ത് കടുത്ത വയറുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചതെന്നു റിപ്പോര്‍ട്ട് ‘വയറിന് കഠിനമായ വേദനയും പനിയുമായാണ് സണ്ണി ആശുപത്രിയിലെത്തിയത്. ഇപ്പോള്‍ അവര്‍ സുഖം പ്രാപിച്ച്‌ വരുന്നു. ഞങ്ങള്‍ എല്ലാ ശ്രദ്ധയും കൊടുക്കുന്നുണ്ട്.’ ഡോക്ടര്‍ അറിയിച്ചു.

Total
0
Shares

About admin