“സണ്ണി ലിയോൺ കൊച്ചിയിൽ” വൻ വരവേൽപ് നൽകി ആരാധകർ in Actors, Bollywood, Kollywood, LATEST NEWS, Mollywood, Tollywood 771 Views കൊച്ചി : പുലിമുരുകന് ശേഷം വൈശാഖ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മധുരരാജ. സൂപ്പർ ഹിറ്റ് ചിത്രമായ പോക്കിരിരാജയുടെ തുടർച്ചയാണ് ഈ ചിത്രം. വൈശാഖ് ഉദയകൃഷ്ണ പീറ്റര്‍ ഹെയ്ന് ടീം വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. മമ്മൂട്ടി – വൈശാഖ് ചിത്രം മധുരരാജയുടെ ഷൂട്ടിംഗിനായി സണ്ണി ലിയോൺ കൊച്ചിയിലെത്തി. മുളകുപാടം ഫിലിംസിൻ്റെ ബാനറില്‍ ടോമിച്ചന് മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഉദയ്കൃഷ്ണയാണ്. ഇന്നലെ രാത്രിയിലെത്തിയ താരത്തിന് വൻ വരവേൽപ്പാണ് ആരാധകരും അണിയറ പ്രവർത്തകരും നൽകിയത്. ചിത്രത്തിൻ്റെ മറ്റൊരു നിര്‍മാതാവ് നെല്‍സണ്‍ ഐപ്പ് നേരിട്ടെത്തി താരത്തിനെ സ്വാഗതം ചെയ്തു. ചിത്രത്തിൽ കഥാഗതി നിർണ്ണയിക്കുന്ന ഒരു ഗാനരംഗത്തിലാണ് സണ്ണി എത്തുകയെന്നാണ് റിപ്പോർട്ട്. മലയാളം, തമിഴ് , തെലുങ്ക് ഭാഷകളില്‍ എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് മമ്മൂട്ടിയുടെ മധുരരാജ. തമിഴ് താരം ജയ് മമ്മൂട്ടിക്കൊപ്പം തുല്യപ്രാധാന്യത്തിൽ ചിത്രത്തിലെത്തുന്നു. അനുശ്രീ, മഹിമ നമ്പ്യാർ , ഷംന കാസിം എന്നിവരും ചിത്രത്തിലുണ്ട്. Total0Shares Mammootty Sunny leone vaishak 2019-01-23 Nikhil