Don't Miss

ആ വരവിന് സണ്ണിലിയോണ്‍ വാങ്ങിയ പ്രതിഫലം അറിയണോ?

കൊച്ചിയില്‍ മൊബൈല്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിനെത്തിയ സണ്ണിലിയോണ്‍ സൃഷ്ടിച്ച ട്രാഫിക്ക് ബ്ലോക്ക് കൊച്ചിയെ മാത്രമല്ല സ്തംഭിപ്പിച്ചത്. ആളുകളെ കുത്തൊഴുക്ക് കണ്ട് സണ്ണിലിയോണും കേരളക്കരയും മൊത്തമായി സ്തംഭിച്ചു. ദിവസങ്ങള്‍ പിന്നിടുമ്പോഴും തുടര്‍ച്ചയായി വാര്‍ത്തകളില്‍ നിറയുകയാണ് ഈ താരം. ഉദ്ഘാടനത്തിനായി താരം വാങ്ങിയ പ്രതിഫലമാണ് പുതിയ വാര്‍ത്ത.

ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിനായിരുന്നു സണ്ണി കൊച്ചിയിലെത്തിയത്. കൊച്ചിയിലേക്കു വരാനും തിരിച്ചു പോകാനുമായി രണ്ട് ബിസിനസ് ക്ലാസ് വിമാനടിക്കറ്റുകളും, ഉദ്ഘാടനത്തിനുള്ള പ്രതിഫലമായി 14 ലക്ഷം രൂപയും സണ്ണി പ്രതിഫലമായി വാങ്ങി. കൊച്ചിയിലെ താരത്തിന്റെ പ്രത്യേക സുരക്ഷ സംവിധാനങ്ങളും സ്ഥാപനത്തിന്റെ ചെലവിലായിരുന്നു. ചുരുക്കം പറഞ്ഞാല്‍ സണ്ണിയെ കൊച്ചിയിലെത്തിക്കാന്‍ 16 ലക്ഷത്തിലധികം രൂപയാണ് സ്ഥാപനം ചെലവഴിച്ചത്.

Total
0
Shares

About admin