Don't Miss

സണ്ണിലിയോണ്‍ തരംഗം; മലയാളക്കര ഇളക്കി മറിക്കാന്‍ ‘രംഗീല’ ഫെബ്രുവരിയില്‍ തുടങ്ങും

യുവാക്കളുടെ ഹരമായ  സണ്ണി ലിയോണിന്റെ ആദ്യ മലയാള ചിത്രം രംഗീലയുടെ ഷൂട്ടിംഗ് ഫെബ്രുവരി ഒന്നിന് ഗോവയില്‍ തുടങ്ങുന്നു. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചിത്രത്തില്‍ സാന്ദ്ര ലോപ്പസ് എന്ന താര സുന്ദരിയായാണ് സണ്ണി ലിയോണ്‍ എത്തുന്നത്. മുഴുനീള വേഷമാണ് സണ്ണി ലിയോണിനുള്ളതെന്നും സിനിമയ്ക്കുള്ളിലെ ഒരു ചിത്രീകരണ രംഗമായി ഒരു ഐറ്റം സോംഗ് ഉണ്ടെന്നും സന്തോഷ് പറയുന്നു. സെക്‌സ് കോമഡി ഉണ്ടാകില്ലെന്നും ചിത്രം കുടുംബ പ്രേക്ഷകരെ കൂടി ലക്ഷ്യമിട്ടുള്ളതാണെന്ന് സന്തോഷ് വ്യക്തമാക്കുന്നു.
ദക്ഷിണേന്ത്യയിലെയും ഗോവയിലേയും ഒട്ടു മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളും രംഗീലയുടെ ലൊക്കേഷനുകളാണ്. ഗോവയില്‍ നിന്ന് ഹംപിയിലേക്ക് ഒരു കൂട്ടം ആളുകള്‍ നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍, സലീം കുമാര്‍, അജു വര്‍ഗീസ്, രമേഷ് പിഷാരടി തുടങ്ങി മലയാളത്തിലെ വന്‍ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോന്‍ നിര്‍മിക്കുന്ന രംഗീലയുടെ തിരക്കഥ സനില്‍ എബ്രഹാമിന്റേതാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷാ ആണ്. കോ പ്രൊഡക്ഷന്‍ ഫെയറി ടെയില്‍ പ്രൊഡക്ഷന്‍സ്, ഡിസ്ട്രിബ്യൂഷന്‍ വണ്‍ വേള്‍ഡ് എന്റെര്‍ടെയ്ന്‍മെന്റ്‌സ്, പ്രൊജക്‌ട് ഡിസൈന്‍ ജോസഫ് വര്‍ഗീസ്. മണിരത്‌നം ,സച്ചിന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് രംഗീല. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രത്തിന് തൈക്കുടം ബ്രിഡ്ജ് സംഗീതം നല്‍കുന്നു.

Total
0
Shares

About admin