Don't Miss

കൊച്ചിക്കാരേ… ജീവനുണ്ടേൽ കാക്കനാട് സൺറൈസ് ഹോസ്പ്പിറ്റലിലേക്ക് പോവരുത്..! വൈറൽ പോസ്റ്റ്.!

കൊച്ചിക്കാരുടെ ശ്രദ്ധയ്ക്ക്. !
ജീവനുണ്ടെങ്കിൽ കൊച്ചി കാക്കനാട് സൺറൈസ് ഹോസ്പ്പിറ്റലിലേക്ക് പോവരുത്! എന്ന തലക്കെട്ടിൽ മാധ്യമ പ്രവർത്തകനായ വരുൺ രമേശ് എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് ഏറെ ചർച്ചയാകുകയാണ് .

സമൂഹ സേവനത്തിന്റെ ഇടമാകേണ്ട ആശുപത്രികൾ പണ കൊള്ളയുടെ വഴികൾ മാത്രം തിരയുന്ന അവസ്ഥയെപറ്റിയാണ് വരുൺ രമേശിന്റെ കുറിപ്പ്. കൊച്ചി സൺറൈസ് ഹോസ്പിറ്റലിൽ കഴിഞ്ഞ ദിവസം അഡ്മിറ്റാകേണ്ടി വന്നയാൾക്ക് അനുഭവിക്കേണ്ടി വന്ന ദുരവസ്ഥയെ കൃത്യമായിഎടുത്ത് പറയുന്നുണ്ട് ഫേസ് ബുക്ക് പോസ്റ്റിൽ. കൊച്ചി കാക്കനാട് സൺറൈസ് ഹോസ്പിറ്റലിൽ അനാവശ്യമായി പണമീടാക്കുന്നു എന്ന പരാതി ഇതിനു മുൻപും പുറത്ത് വന്നിരുന്നു.

ഫേസ് ബുക്ക് പോസ്റ്റ് വന്നതോടെ ഹോസ്പിറ്റലിനെതിരെ തിരിയുകയാണ് കൂടുതലാളുകളും. അനാവശ്യമായി തട്ടിയെടുക്കുന്ന പണത്തിന്റെ കൃത്യമായ കണക്കുകളും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജീവൻ രക്ഷിക്കേണ്ട ആശുപത്രികൾ പണമുണ്ടാക്കാൻ മാത്രമുള്ള ഇടമായി മാറുന്ന കാലത്ത് ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകൾ സത്യങ്ങൾ കൂടുതൽ പേരറിയാനും , പ്രതികരണങ്ങൾ അറിയിക്കാനും അവസരമൊരുക്കും.

നിരവധി മാധ്യമപ്രവർത്തകാരാണ് പോസ്റ്റ് ഇതിനോടകം ഷെയർ ചെയ്തിരിക്കുന്നത്. മാധ്യമപ്രവർത്തകരുടെ ഇടപെടൽ സമൂഹ മധ്യത്തിലേക്ക് ഈ വിഷയം കൂടുതൽ എത്തിക്കാൻ കാരണമാകുമെന്ന് ഉറപ്പാണ്.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ ഭാഗം താഴെ ചേർക്കുന്നു

കൊച്ചിക്കാരുടെ ശ്രദ്ധയ്ക്ക്. !
ജീവനുണ്ടെങ്കിൽ കാക്കനാട് സൺറൈസ് ഹോസ്പ്പിറ്റലിലേക്ക് പോവരുത്!

ജൂൺ എട്ടാം തീയ്യതി ശ്വാസം മുട്ടലും ക്ഷീണവും കാരണം കൊച്ചി സൺറൈസ് ആശുപത്രിയിൽ ഇതൾ അഡ്മിറ്റ് ആവുന്നു. അവൾക്ക് നേരത്തെ ഈ പ്രശ്നം ഉള്ളതുകൊണ്ട് നെബുലൈസ് ചെയ്ത് വിട്ടയക്കും എന്ന് കരുതിയാണ് കൊണ്ടുപോയത്.

എന്നാൽ കാഷ്വാലിറ്റിയിൽ എത്തിയ ഉടനെ കുട്ടിക്ക് ഗുരുതരമായ ചെസ്റ്റ് ഇൻഫക്ഷൻ ആണെന്നും അഡ്മിറ്റാവണമെന്നും പറഞ്ഞു. വെറുതെ അഡ്മിറ്റ് ആയതല്ല, ICU വിലാണ് അഡ്മിറ്റ് ആക്കിയത്.

ഡോക്ടറെ വിശ്വാസത്തിൽ എടുക്കുക എന്നത് മാത്രമാണ് അന്നേരം ചെയ്യാനുണ്ടായിരുന്നത്.

സുഹൃത്തുക്കളിൽ പലരും എന്തിനാണ് സൺറൈസിലേക്ക് കൊണ്ടുപോയത്, മോശം ഹോസ്പ്പിറ്റൽ ആണെന്ന് പറഞ്ഞിരുന്നു. അപ്പോഴും വേഗം വീട്ടിലേക്ക് പോകാം എന്നായിരുന്നു കരുതി വിശ്വസിച്ചു.

പക്ഷേ അഡ്മിറ്റ് ആയതിന് ശേഷം ഡോക്ടർ പറഞ്ഞു 3 ദിവസമെങ്കിലും കിടക്കണമെന്ന്. അതെന്തിനാണെന്ന് ചോദിച്ചപ്പൊ കുട്ടി ഗുരുതരമായ അവസ്ഥയിലാണെന്നും കിടന്നേ മതിയാവൂ എന്ന് ഡോക്ടർ ആവർത്തിച്ചു. ശരി ഡോക്ടറെ വിശ്വസിക്കണമല്ലോ.

അഡ്മിഷൻ പൈസ 3,000 രൂപ !! അതിന്റെ സ്പ്ലിറ്റ് കിട്ടുമോ എന്ന് ചോദിച്ചപ്പോ ഇതിങ്ങനെയാണ് കൊടുക്കാറ് എന്നു പറഞ്ഞ് ഒഴിഞ്ഞു. ശരി കുഴപ്പമില്ല പോട്ടെ എന്നു കരുതി.

അതിനിടയിൽ ഒരു നേഴ്സ് വന്നിട്ടു പറഞ്ഞു നിങ്ങൾ ഫാർമസിയിലേക്ക് ഇടയ്ക്കിടെ മരുന്ന് വാങ്ങാൻ പോവേണ്ടെന്നുണ്ടെങ്കിൽ ഒരു 5000 രൂപ കെട്ടിവെക്കാൻ. അത് ന്യായമാണല്ലോ എന്ന് വിചാരിച്ച് പോയപ്പോ പറയുകയാണ് 5000 അല്ല 10,000 കെട്ടിവെക്കണമെന്ന്!!!

പറ്റില്ല ഞങ്ങൾ വാങ്ങിക്കോളാം എന്ന് പറഞ്ഞ് അവിടെ നിന്ന് മടങ്ങി.

പിറ്റേന്ന് രാവിലെ തന്നെ ICU ബില്ലു വന്നു. 10,000 രൂപ!! എല്ലാ മരുന്നുകളും പുറമെനിന്ന് വാങ്ങിയതിന് ശേഷമാണ് വെറും 12 മണിക്കുറിനുള്ളിൽ ഈ ബില്ല് എന്ന് ഓർക്കണം. സംശയം തോന്നി ബില്ലിന്റെ സ്ലിറ്റ് കിട്ടിയേ മതിയാവൂ എന്ന് കട്ടായം പറഞ്ഞു. പിന്നെ ബില്ല് തന്നു.

കുനുകുനാ അക്ഷരത്തിൽ എഴുതിയത് ശരിക്കും ഒന്ന് വായിച്ചു നോക്കി. രാത്രി എപ്പൊഴോ ഓക്സിജൻ സാച്വറേഷൻ ഡ്രോപ്പ് ഉണ്ടായെന്നും ഓക്സിജൻ കൊടുത്തിരുന്നു എന്നും പറഞ്ഞ് ഒരു 2,640 രൂപ. ചിലപ്പൊ കൊടുത്തു കാണുമായിരിക്കും. ഉറപ്പില്ല, ഞങ്ങള് കണ്ടിട്ടുമില്ല. പിന്നെയും വായിച്ചു.

Nursing care charges- 1200
നേഴ്സ് ആണല്ലോ കുട്ടിയെ ഡോക്ടർ ഇല്ലാത്തപ്പോൾ നിരീക്ഷിക്കേണ്ടത്. പക്ഷേ നേഴ്സിങ് ചാർജിന് ഒപ്പം
PICU ( pediatric ICU ) observation charges- 750 !! അപ്പൊ നമ്മള് വിചാരിക്കും വല്ല യന്ത്രങ്ങളുടെയും പൈസയാണെന്ന് അതെല്ലാം വേറെ എഴുതിക്കൂട്ടിയിട്ടുണ്ട്.

അത് ചോദിച്ചപ്പൊ അത് ആശുപത്രിയുടെ പോളിസിയുടെ ഭാഗമാണെന്ന് ഉത്തരം. കോമഡി അതല്ല, ഇതിന് പുറമെ മറ്റൊരു ചാർജ്ജുകൂടെ മെഡിസിൻ എടുത്തു കൊടുത്തതിന് ചാർജ് 150 !!! അതും 12 മണിക്കുറിന്.

അപ്പൊ വീണ്ടും ചോദിച്ചു എന്താ ഇതെല്ലാം നേഴ്സിങ് കെയറിൽ പെടില്ലേന്ന്. അപ്പോഴും അതു തന്നെ ഉത്തരം ഇത് ആശുപത്രി പോളിസിയുടെ ഭാഗമാണെന്ന്!! എന്താ ലേ!!

തീർന്നില്ല, ICU വിൽ നിന്ന് ഇറങ്ങി ശ്വാസം മുട്ടലും ചുമയും മാറാത്ത കുട്ടിക്ക് കൊടുത്ത റൂം ഒന്ന് കാണണം. മഴയുടെ ഈർപ്പം കയറിയ പൂപ്പൽ നിറഞ്ഞ ഒരു റൂം!!

ഇതിന്റെ ചാർജ്ജ് എത്രയാണെന്നല്ലേ, നേഴ്സ് വന്ന് നോക്കിയത് ഉൾപ്പെടെ ഒരു ദിവസത്തേക്ക് 2500 രൂപ!! അങ്ങനെ 5 ദിവസം.

നല്ല ചികിത്സയ്ക്കും സൗകര്യത്തിനും പണം കൊടുക്കാം. പക്ഷേ ഇത് ഒരു സൗകര്യവും തരാതെ പിടിച്ചുപറിയാണ്. ഇതിനെ നിയമപരമായി തന്നെ നേരിടാനാണ് തീരുമാനം.

സോ, കൊച്ചിക്കാരേ,
ജീവനുണ്ടെങ്കിൽ കാക്കനാട് സൺറൈസ് ആശുപത്രിയിലേക്ക് പോവരുത് !

Total
0
Shares

About P R