Don't Miss

ആനക്കാട്ടിൽ ചാക്കോച്ചിയായി സുരേഷ് ഗോപി വീണ്ടും വെള്ളിത്തിരയിലേക്ക്

ആക്ഷന്‍ മാസ്സ് സിനിമകള്‍ എന്നുവെച്ചാല്‍ സുരേഷ് ഗോപി സിനിമകള്‍ എന്ന ഒരു അവസ്ഥയായിരുന്നു ഒരു കാലഘട്ടത്തില്‍ മലയാള സിനിമയില്‍ ഉണ്ടായിരുന്നത്. തകര്‍പ്പന്‍ ആക്ഷന്‍ റോളുകളിലൂടെ സുരേഷ് ഗോപി ജനമനസുകളില്‍ ഒരു വികാരമായി മാറുകയായിരുന്നു. കമ്മീഷണര്‍, ലേലം, ഏകലവ്യന്‍, പത്രം തുടങ്ങിയ സിനിമകള്‍ അദ്ദേഹത്തിന്‍റെ ജനപ്രീതി കൂട്ടി.

പിന്നീട് ഒരു കാലത്ത് സുരേഷ് ഗോപിയുടെ കരിയര്‍ ഗ്രാഫ് കുത്തനെ ഇടിഞ്ഞ അവസ്ഥ വന്നപ്പോള്‍ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത് രഞ്ജി പണിക്കര്‍ ആണ്. കമ്മീഷണര്‍ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമായി എത്തിയ ഭരത് ചന്ദ്രന്‍ ഐ.പി.സ് ലൂടെ. കമ്മീഷണറെ പോലെ തന്നെ ഭരത് ചന്ദ്രന്‍ ഐ.പി.സ് ബോക്സോഫീസില്‍ വമ്പന്‍ വിജയം ആയിരുന്നു.

എന്നാൽ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് നിതിൻ രഞ്ജി പണിക്കരാണ്. ലേലത്തിന് തിരക്കഥ ഒരുക്കിയ രഞ്ജി പണിക്കർ തന്നെയാണ് രണ്ടാം ഭാഗത്തിനും തിരക്കഥ തയ്യാറാക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ആനക്കാട്ടിൽ ചാക്കോച്ചിയായി സുരേഷ് ഗോപി എത്തും. 2017 ൽ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല

മികച്ച ആക്ഷൻ രംഗങ്ങളും സംഭാഷണങ്ങൾക്കൊണ്ടും ജനശ്രദ്ധ നേടിയ ലേലത്തിന്റെ രണ്ടാം ഭാഗം വലിയ ചുമതലയാണ് കസബ സംവിധായകന്. ആദ്യഭാഗത്തിൽ നായികയായി തിളങ്ങിയ, ഗൗരി പാർവതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നന്ദിനി ചിത്രത്തിൽ ഉണ്ടാവും. ആദ്യ ഭാഗത്തിൽ പ്രധാന കഥാപാത്രങ്ങളായി തിളങ്ങിയ എം.ജി സോമൻ, കൊച്ചിൻ ഹനീഫ, എൻ.എഫ് വർഗീസ് എന്നിവർ ഇന്ന് ജീവിച്ചിരിപ്പില്ല. ഇവർക്ക് പകരമാവാൻ ആര് എത്തും എന്ന ആശങ്കയിലാണ് ആരാധകർ.

Total
0
Shares

About admin