Don't Miss

22 വർഷത്തെ ഇടവേളക്ക് ശേഷം ജോഷി–സുരേഷ് ഗോപി കൂട്ടുകെട്ട്; ആരാധകരെ ത്രസിപ്പിക്കാൻ”പാപ്പൻ”ഒരുങ്ങുന്നു;

വർഷങ്ങളുടെ ഇടവേളക്ക് ശേഷം ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പാപ്പൻ.
സുരേഷ് ഗോപി മുഖ്യ കഥാപാത്രമായി ഒരുക്കുന്ന പാപ്പൻ്റ ചിത്രീകരണം കോട്ടയത്ത് പുരോഗമിക്കുകയാണ്.

ഇടക്കാലത്ത് താരത്തിൻ്റെ തിരക്കുകൾ കാരണം നിർത്തിവച്ചിരുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുകയാണ്. രണ്ടാം ഷെഡ്യൂൾ ആണ് ഇപ്പോൾ ചിത്രീകരിക്കുന്നത്.


ക്രിസ്മസ് കേക്ക് മുറിച്ചു കൊണ്ടാണ് അണിയറപ്രവർത്തകർ രണ്ടാം ഷെഡ്യൂളിനായി താരത്തെ പാപ്പൻ്റെ
സെറ്റിലേക്ക് വരവേറ്റത്. പാലായിലും പരിസരപ്രദേശങ്ങളിലുമായി ആണ് ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്നത്.

സുരേഷ് ഗോപിയുടെ കരിയറിലെ 252 ആമത്തെ ചിത്രം എന്ന പ്രത്യേകതയും പാപ്പന് ഉണ്ട്. എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രത്തെ ആണ് സുരേഷ് ഗോപി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

സുരേഷ് ഗോപി തന്നെ മുൻപ് നേരിട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ ചിത്രത്തെ പറ്റിയുള്ള വിവരം അറിയിച്ചിരുന്നു. മാസങ്ങൾക്ക് മുൻപ് ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും താരം സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തിറക്കിയിരുന്നു.
ശ്യാം ശശിധരൻ ആണ് എഡിറ്റർ. വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈൻ ചെയ്യുന്നു. ശ്രീ ശങ്കറാണ് ആർട്ട് വർക്ക് ചെയ്യുന്നത്. മഞ്ജു ഗോപിനാഥ് ആണ് പി ആർ ഒ.
ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്.

മലയാള സിനിമയിൽ ആരാധകരെ ഏറ്റവും ത്രസിപ്പിച്ച കോംബോ ആയിരുന്നു ജോഷി സുരേഷ് ഗോപി കൂട്ടുകെട്ട്. ഇരുവരും ഇതിനു മുമ്പ് ഒന്നിച്ച ലേലവും വാഴുന്നോരും ബ്ലോക്ബസ്റ്ററുകൾ ആയിരുന്നു.
പുതിയ ചിത്രവും ഒരു മാസ് എൻറെർട്ടെയിനർ ആയിരിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Total
0
Shares

About P R