Don't Miss

പാള തൊപ്പിയും വച്ച് തനി പാലാക്കാരൻ അച്ചായൻ ശൈലിയിൽ ഒർജിനൽ കുറുവാച്ചൻ ആഘോഷത്തിലാണ്

പാലാ: “ജോസ് കുരുവിനാക്കുന്നേൽ ” ഈ പേര് ഇങ്ങനെ പറഞ്ഞാൽ പലർക്കും മനസ്സിലായി എന്ന് വരില്ല.ഇദ്ദേഹമാണ് പാലായിലെ മാസ്സ് നായകൻ എന്നോണം വളർന്ന കുരുവിനാക്കുന്നേൽ കുറുവച്ചൻ.

അടുത്ത കാലത്തായി മലയാള സിനിമാരംഗത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച കടുവ, ഒറ്റകൊമ്പൻ എന്നീ രണ്ട് സിനിമയുടെയും പ്രമേയം ഇദ്ദേഹത്തിന്റെ ജീവിത കഥയാണ്.
തർക്കങ്ങളെ തുടർന്ന് ഒടുവിൽ കോടതി വരെ കയറി ഇറങ്ങിയ തിരക്കഥ ഒടുവിൽ മലയാളത്തിൻ്റെ പ്രിയ നടൻ സുരേഷ് ഗോപി MP നായകനാവുന്ന ഒറ്റകൊമ്പനിലൂടെ ആദ്യം തീയറ്ററുകളിലേക്ക് എത്തുമെന്ന് ഏകദ്ദേശം ഉറപ്പായിരിക്കുന്നു.

പൊലീസുകാരെ തല്ലിയ ആൾ എന്ന നിലയിലോ കോടതിയിൽ വെച്ച് കള്ളസാക്ഷി പറഞ്ഞവന്റെ തല എടുക്കും എന്ന് പറഞ്ഞത് കൊണ്ടോ ഒന്നും അല്ല ജോസ് കുരുവിനാക്കുന്നേൽ എന്ന ഇദ്ദേഹത്തെ കാലം വാഴ്ത്തി പാടുന്നത്.

പോലീസും ആയി നടത്തിയ വർഷങ്ങളോളം എടുത്ത ഒരു നിയമ പോരാട്ടം ഉണ്ട് ഇദ്ദേഹത്തിന്റെ പേരിൽ , കുടുക്കാൻ പല വഴികളിൽ ശ്രമിച്ചപ്പോഴും പോലീസ് വ്യവസ്ഥയെ വെല്ലുവിളിച്ച് അവർക്ക് മുകളിൽ വിജയം നേടിയ ഒരു ചരിത്രം കൂടി ജോസ് കുരുവിനാക്കുന്നേൽ എന്ന ഒർജിനൽ നാടൻ പാലാക്കാരൻ അച്ചായനുണ്ട്..!

എസ്.ജി 250 എന്ന പേരില്‍ സുരേഷ് ഗോപി കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന നായകനായി ഈ വര്‍ഷം മെയിലാണ് ടോമിച്ചന്‍ മുളകുപ്പാടം സിനിമ പ്രഖ്യാപിച്ചത്.

സി.ഐ.എ, അണ്ടര്‍ വേള്‍ഡ് എന്നീ സിനിമകളുടെ രചന നിര്‍വഹിച്ച ഷിബിന്‍ ഫ്രാന്‍സിസ് ആണ് സുരേഷ് ഗോപിയുടെ 250ാം സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.
“കടുവാക്കുന്നേൽ കുറുവച്ചന്‍” എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. ചിത്രത്തിന്‍റെ പോസ്റ്ററിൽ സുരേഷ് ഗോപിയുടെ മാസ്സ്ലുക്ക് ആരാധകർക്ക് ഏറെ ആവേശമായിരുന്നു.

പുലിമുരുകന് ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് ഛായാഗ്രഹണം. ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ ആണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒറ്റ കൊമ്പനിലെ യഥാർത്ഥ കുറുവാച്ചൻ തനിപാലാക്കാരനായ അച്ചായൻ ലുക്കിൽ പാളതൊപ്പിയും വച്ച് ക്രിസ്തുമസ് ആഘോഷിക്കുന്ന ചിത്രങ്ങൾ ഇപ്പോൾ സുരേഷ് ഗോപിയുടെ കുടുംബ സുഹൃത്തും പൊതു പ്രവര്‍ത്തകനുമായ ബിജു പുളിക്കകണ്ടം ഫെയ്സ് ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. പാലായിലും പരിസരങ്ങളിലുമായാണ് ഒറ്റക്കൊമ്പന്‍ ചിത്രീകരിക്കുന്നത്.

Total
0
Shares

About P R