Don't Miss

സൂര്യയും അമിതാഭ് ബച്ചനും ഒന്നിക്കുന്നു

സൂര്യയുടെ 37-ാ മത് ചിത്രത്തില്‍ അമിതാഭ് ബച്ചനും എത്തുമെന്നാണ് റിപ്പോര്‍ട്ട്. മാട്രാന്‍, അയന്‍ എന്നീ ചിത്രങ്ങളുടെ സൂപ്പര്‍ഹിറ്റ് വിജയത്തിനുശേഷം കെ വി ആനന്ദ് സംവിധാനം ചെയ്യുന്നതാണ് 37-ാമത് ചിത്രം. കാക്കീ എന്ന ബച്ചന്റെ ഹിന്ദി ചിത്രത്തില്‍ ക്യാമറ ചെയ്തത് കെ വി ആനന്ദായിരുന്നു. ബച്ചന്റെ റോള്‍ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.

ശെല്‍വരാഘവന്‍ സംവിധാനംചെയ്യുന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. ഇതാദ്യമായാണ് ഇരുവരുമൊന്നിക്കുന്നത്. സായ് പല്ലവി, രകുല്‍ പ്രീത് സിങ് എന്നിവരാണ് നായികമാര്‍.

Total
0
Shares

About admin