ടോവിനോ തോമസിനെ നായകനാക്കി ഫെലിനി ടിപി സംവിധാനം ചെയ്യുന്ന ‘തീവണ്ടി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോയാണ് നായകനായി എത്തുന്നത്.
ഒരു ചെയിന്‍ സ്മോക്കറുടെ കഥ പറയുന്ന തീവണ്ടിയില്‍ ടോവിനോയാണ് നായക കഥാപാത്രമായിയെത്തുന്നത്. തീവണ്ടിയില്‍ തൊഴില്‍രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ചിത്രം രാഷ്ട്രീയ ആക്ഷേപ ഹാസ്യമായിട്ടാണ് നിര്‍മിക്കുന്നത്. ടൊവിനോ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായൊരു കഥാപാത്രമാണിത്.
പുതുമുഖ നടി സംയുക്താ മേനോനാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തുന്നത്. ചിത്രത്തില്‍ ടൊവിനോയുടെ കാമുകിയുടെ റോളിലാണ് നടി എത്തുന്നത്. സംയുക്തയ്ക്ക് പുറമെ നടന് സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈജു കുറുപ്പ്,സുധീഷ്,സുരഭി ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കോഴിക്കോട്ടെ പയ്യോളിയാണ് സിനിമയുടെ ലൊക്കേഷന്‍.
തീവണ്ടിയിലെ ‘ജീവാംശമായി’ എന്ന ഗാനം വലിയ തരംഗമായിരുന്നു. നാല് ദിവസം കൊണ്ട് ഗാനത്തിന് എട്ട് ലക്ഷം വ്യൂസ് ഉണ്ടായിരുന്നു. പുകവലി ഒരു വിഷയമായി കടന്നുവരുന്ന ഗാനരംഗം നായികാ നായകന്മാരുടെ പ്രണയമാണ് പറഞ്ഞുവയ്ക്കുന്നത്.
സെക്കന്‍ഡ് ഷോ, കൂതറ എന്നീ സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ വിനി വിശ്വ ലാല്‍ ആണ് തീവണ്ടിയ്ക്കും തിരക്കഥ എഴുതിയിരിക്കുന്നത്. ജൂണ്‍ 29ന് ചിത്രം തീയേറ്ററുകളില്‍ എത്തും.