ടൊവിനോയുടെ നായികയായി അഹാന കൃഷ്ണയെത്തുന്നു. ലൂക്ക എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. പ്രണയത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി. അരുണ്‍ ബോസ് സംവിധാനം നിര്‍വഹിക്കും. മൃദുല്‍ ജോര്‍ജ്ജും അരുണ്‍ ബോസും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. ലൂക്കയായി ടൊവിനോയും നീഹാരികയായി അഹാനയുമെത്തുന്നു. ചിത്രത്തില്‍ വ്യത്യസ്ത ലുക്കുകളില്‍ ടൊവിനോ എത്തുന്നുണ്ട്.
നിമിഷ് രവി ഛായാഗ്രഹണവും നിഖില്‍ വേണു എഡിറ്റിങ്ങും നിര്‍വ്വഹിക്കും. സൂരജ് എസ്. കുറുപ്പാണ് സിനിമയ്ക്കു വേണ്ടി സംഗീതമൊരുക്കുന്നത്. സ്റ്റോറീസ് ആന്‍ഡ് തോട്ട്സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.