വിദ്യാ ബാലന്റെ തുമാരി സുലുവിലെ ആദ്യ ഗാനം പുറത്തിറങ്ങി. വിദ്യ തന്നെ തന്റെ ഫേയ്സ്ബുക്ക് പേജിലാണ് ഗാനം റിലീസ് ചെയ്യ്തത്.സുരേഷ് ത്രിവേണിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നവംബര്‍ 17 ന് ചിത്രം തിയേറ്ററുകളിലെത്തും.
റേഡിയോ ജോക്കിയായിമാറുന്ന വീട്ടമ്മയുടെ വേഷത്തിലാണ് തുമാരി സുലുവില്‍ വിദ്യാ ബാലന്. ഭര്‍ത്താവുമായുള്ള പ്രണയരംഗങ്ങളാണ് ഗാനത്തിലുളളത്.