Don't Miss

കുഞ്ചാക്കോ ബോബന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഗുണ്ടാ ആക്രമണം; രണ്ട് പേര്‍ പിടിയില്‍

കുഞ്ചാക്കോ ബോബൻ നായകനായ സിനിമയുടെ സെറ്റിൽ ആക്രമണം നടത്തിയ രണ്ടു പേർ പിടിയിലായി. അഭിലാഷ്, പ്രിൻസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ കൈനകരിയിൽ ചിത്രീകരണം നടത്തുകയായിരുന്ന ‘കുട്ടനാടൻ മാർപ്പാപ്പ’ എന്ന സിനിമയുടെ സെറ്റിലാണ് ഞായറാഴ്ച ആക്രമണമുണ്ടായത്.

ആക്രമണം നടക്കുന്ന സമയത്ത് നടന്മാരായ കുഞ്ചാക്കോ ബോബൻ, സലീം കുമാർ തുടങ്ങി നൂറോളം പേർ സ്ഥലത്തുണ്ടായിരുന്നു. മദ്യപിച്ചെത്തിയ പുന്നമട സ്വദേശി അഭിലാഷ്, നെടുമുടി സ്വദേശി പ്രിൻസ് എന്നിവർ താരങ്ങൾക്കൊപ്പം ഫോട്ടോയെടുക്കണമെന്നാവശ്യപ്പെട്ടു. സിനിമയുടെ അണിയറ പ്രവർത്തകർ ഇത് തടഞ്ഞതോടെ ഇവർ ഷൂട്ടിങ് സ്ഥലത്ത് ബഹളമുണ്ടാക്കുക ആയിരുന്നു. തുടർന്ന് ലൊക്കേഷൻ സ്ഥലത്ത് നിന്ന് പോയശേഷം തിരികെ വിണ്ടും ലൊക്കേഷനിൽ എത്തി അണിയറ പ്രവർത്തകരെ ടോർച്ച് ഉപയോഗിച്ച് ആക്രമിച്ചു.

പ്രൊഡക്ഷൻ മാനേജർമാരായ ഷെറിൻ സ്റ്റാൻലി, സിൻജോ എന്നിവർക്ക് പരിക്കേറ്റു. അക്രമത്തിനിടെ സിനിമയുടെ അണിയറ പ്രവർത്തകനായ പ്രിൻസിനും വീണു പരുക്കു പറ്റി. ഇവരെ ആലപ്പുഴ ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ചാക്കോ ബോബൻ, സലിം കുമാർ തുടങ്ങിയ താരങ്ങൾ അടക്കം അഭിനയിക്കുന്നതിനിടെയാണ് അക്രമം ഉണ്ടായത്.

താരങ്ങൾ സുരക്ഷിതരാണ്. അണിയറ പ്രവർത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നെടുമുടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Total
0
Shares

About admin