മഞ്ജു വാര്യര്‍ നായികയായ ‘ഉദാഹരണം സുജാത’യുടെ ടീസര്‍ കാണുമ്പോൾ വ്യക്തമാണ് അത് ‘Nil Battey Sannata’ എന്ന ഹിന്ദി സിനിമയുടെ റീമേക്ക് ആണെന്നത്. അശ്വിനി അയ്യര്‍ തിവാരി സംവിധാനം ചെയ്ത് 2016-ല്‍ റിലീസായ ഈ സിനിമയില്‍ സ്വരാ ഭാസ്കറാണ് മുഖ്യ വേഷം ചെയ്തത്. ഇതേ ചിത്രം അശ്വിനി അയ്യര്‍ തന്നെ അമലാ പോളിനെ നായികയാക്കി ‘അമ്മാ കണക്ക്’ എന്ന പേരില്‍ തമിഴില്‍ റീമേക്ക് ചെയ്തു. ഇപ്പോള്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ‘ബറേലി കി ബര്‍ഫി’ എന്ന ഹിന്ദി സിനിമയുടെ സംവിധാനവും അശ്വിനി അയ്യര്‍ ആണ്.
‘Nil Battey Sannata’- യുടെയും ‘ബറേലി കി ബര്‍ഫി’യുടെയും സ്ക്രിപ്റ്റ് എഴുത്തുകാരില്‍ ഒരാള്‍ അശ്വിനി അയ്യരുടെ ഭര്‍ത്താവായ നിതീഷ് തിവാരിയാണ്.. ‘ചില്ലര്‍ പാര്‍ട്ടി’ എന്ന കുട്ടികളുടെ ചിത്രം സംവിധാനം ചെയ്ത നിതീഷ് തിവാരി ഇന്ന് സിനിമാ പ്രേമികള്‍ക്കാകെ സുപരിചിതനാണ്… അതെ…ദംഗലിന്റെ സംവിധായകന് നിതീഷ് തിവാരി.