Don't Miss

ഉണ്ണിമുകുന്ദന്റെ മേക്കോവർ ശെരിക്കും ഞെട്ടിക്കും 


ക്ലിന്റ് എന്ന സിനിമക്ക് വേണ്ടി മലയാള താരമായ ഉണ്ണിമുകുന്ദൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഞെട്ടിക്കുന്ന മേക്കോവർ ഫോട്ടോസ് വൈറൽലായി മാറുന്നു. എഴുപത്കാരന്റെ വേഷപകർച്ചയാണ് ചമയ മന്ത്രികതയിലൂടെ പ്രേക്ഷകരെ അടിമുടി ഞെട്ടിച്ചത്.താരം മുപ്പത്തിയഞ്ച് വയസുകാരന്റെയും എഴുപത്തവയസ്കാരന്റെയും വേഷങ്ങളാണ് ചിത്രത്തിൽ ചെയുന്നത്.


മുപ്പതിനായിരത്തിലധികം ചിത്രങ്ങൾ ചെറുപ്രായത്തിൽ തന്നെ വരച്ചു പ്രശസ്തി ആർജിക്കുകയും അകാലത്തിൽ പൊലിഞ്ഞു പോയ ക്ലിന്റ് എന്ന അതിശയകലാകാരന്റെ കഥയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.ചിത്രത്തിൽ ഉണ്ണിമുകുന്ദൻ ക്ലിന്റിന്റെ അച്ഛൻ കഥാപാത്രമായിട്ടാണ് അഭിനയിക്കുന്നത്. ഉണ്ണുമുകുന്തന്റെ അഭിനയ ജീവിതത്തിൽ ഇതൊരു വെല്ലുവിളിയായിട്ടാണ് കാണുന്നത്. ചിത്രം ഈ അടുത്ത ഫെബ്രുവരിയിൽ തിരശീലയിൽ എത്തും എന്നാണ് അണിയറപ്രവർത്തകർ വെളിപ്പെടുത്തുന്നത്.

Total
0
Shares

About admin