Don't Miss

തീയറ്ററുകളിൽ ഉത്സവം തീർക്കാൻ മലയാളികളുടെ മസിലളിയൻ ഉണ്ണി മുകുന്ദൻ; മേപ്പടിയാൻ ജനുവരിയിൽ;

മലയാളികൾ ഏറെ ഇഷ്ടത്തോടെ മസിൽ അളിയൻ എന്ന് വിളിക്കുന്ന പ്രിയപ്പെട്ട യുവതാരം ഉണ്ണിമുകുന്ദൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മേപ്പടിയാൻ.
നിരവധി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻ്റെ റിലീസ് ജനുവരി 14 ന് ആണ്.

ഉണ്ണിമുകുന്ദൻ സ്ഥിരമായി ചെയ്യ്തിരുന്ന ആക്ഷൻ പരിവേഷങ്ങളുള്ള കഥാപാത്രങ്ങളിൽ നിന്നും മാറി തനിനാടൻ ലുക്കിലാണ് ഉണ്ണി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

ജനപ്രീയമായി തീരുന്ന ഒരു കുടുംബ ചിത്രമാണിതെന്ന് വ്യക്തമാക്കുന്നതാണ് നിലവിൽ പുറത്ത് വന്നിരിക്കുന്ന മേപ്പടിയാൻ്റെ  ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. ലക്ഷക്കണക്കിനാളുകളാണ് കുറഞ്ഞ സമയത്തിനുള്ളിൽ ട്രയ്ലർ കണ്ടത്.തീർച്ചയായും കുടുംബ പ്രേക്ഷകർ ഏറ്റെടുക്കുന്ന ഒരു ഫാമിലിചിത്രം ആയിരിക്കും മേപ്പടിയാൻ. ഏകദ്ദേശം മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഉണ്ണി മുകുന്ദന്‍ നായകനാവുന്ന ഒരു ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്.

ആക്ഷൻ ഹീറോ പരിവേഷം ഇല്ലെങ്കിലും പതിവ് തെറ്റിക്കാതെ അതീവ ലുക്കിലാണ് ഇത്തവണത്തേയും പ്രിയ താരത്തിൻ്റെ രംഗപ്രവേശം എന്നത് ആരാധകരെ ഏറെ ആവേശത്തിലാക്കുന്നുണ്ട്.

എന്തായാലും മേപ്പടിയാനിലൂടെ
ഒരു സാധാരണക്കാരന്റെ അസാധാരണമായ കഥക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ

Total
0
Shares

About P R