അഭിനയ രംഗത്ത് ഏതു കഥാപാത്രവും തന്റെ കയ്യിൽ ഭദ്രമെന്ന് തെളിയിച്ച നടനാണ് ഉണ്ണി മുകുന്ദൻ.ഇപ്പോഴിതാ സിനിമയുടെ നിർമ്മാണ രംഗത്തേക്ക് കൂടി പ്രവേശിക്കുകയാണ് ആരാധകരുടെ പ്രീയ താരം. ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ‘മേപ്പടിയാൻ ‘ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുകയാണ്.
നിർമ്മാണ രംഗത്തേക്ക് പ്രവേശിക്കുന്ന ഉണ്ണി മുകുന്ദന്റെ ആദ്യചിത്രം കൂടിയാണ് മേപ്പടിയാൻ.
ഒരു സാധാരണക്കാരന്റെ അസാധാരണമായ കഥ പറയുന്ന ചിത്രം 2022 ജനുവരി 14ന് തിയറ്ററുകളിലെത്തും.
ഗുഡ്വില് എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.
ഈരാറ്റുപേട്ടയിലെ ജയകൃഷ്ണൻ എന്ന യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്. ത്രില്ലും ഇമോഷനും കോർത്തിണക്കിയ സിനിമയുടെ ആദ്യ ട്രെയിലർ പുറത്തിറങ്ങിയത് ആരാധകർ ഏറെ ആവേശത്തോടെ ആണ് വരവേറ്റത്.
നിർമ്മാണ രംഗത്ത് ആദ്യമായി കാലെടുത്തു വച്ച ഉണ്ണി മുകുന്ദൻ്റെ കരിയറിലെ ഒരു നിർണ്ണായക ഏടായ ഈ ചിത്രം ഫാമിലി എന്റർടെയ്നറായിട്ടാണ് ഒരുക്കിയിരിക്കുന്നത്.
അഞ്ജു കുര്യന് നായികയാവുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വര്‍ഗ്ഗീസ്, കലാഭവൻ ഷാജോൺ, അഞ്ജു കുര്യൻ, നിഷ സാരംഗ്, അപർണ ജനാര്‍ദ്ദനനൻ, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, കോട്ടയം രമേഷ്, പൗളി വൽസൻ, കൃഷ്ണപ്രസാദ്, മനോഹരി അമ്മ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു.!