Don't Miss

പിറന്നാള്‍ സര്‍പ്രൈസായി തമിഴ് സിനിമ ഫഹദിന് നല്‍കിയത്; ‘വേലൈക്കാരന്‍’ സെക്കന്റ് ലുക്ക് പോസ്റ്റര്‍

ഫഹദ് ഫാസിലിന്റെ ആദ്യ തമിഴ് ചിത്രം ‘വേലൈക്കാരന്‍’ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നു. ‘വേലൈക്കാരന്റെ’ പുതിയ പോസ്റ്ററാണ്‌ പിറന്നാള്‍ സര്‍പ്രൈസായി തമിഴ് സിനിമ ഫഹദിന് നല്‍കിയത് .ഇന്നലെ രാത്രി 11.30ന്  ശിവകാര്‍ത്തികേയന്‍തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവച്ചു.ചിത്രത്തിലെ വില്ലനായിട്ടാണ് ഫഹദ് ഫാസിലിന്റെ തമിഴ് അരങ്ങേറ്റം

 

 

.

തനി ഒരുവന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. 24 എംഎം സ്റ്റുഡിയോയാണ് ചിത്രം നിര്‍മ്മിക്കുന്നത്.  ആക്ഷന്‍ ത്രില്ലര്‍ ഗണത്തിലുള്ളതാണ് സിനിമ. തനി ഒരുവനില്‍ ജയംരവി നായകനും അരവിന്ദ് സ്വാമി വില്ലനുമായി തുല്യപ്രാധാന്യത്തോടെ സ്‌ക്രീനിലെത്തിയത് പോലെ ശിവകാര്‍ത്തികേയന്റെ കഥാപാത്രത്തോളം പരിഗണന ഫഹദ് ഫാസിലിനുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌നേഹ, പ്രകാശ് രാജ്, ആര്‍ ജെ ബാലാജി എന്നിവരും താരങ്ങളാണ്. ആര്‍ ഡി രാജയാണ് നിര്‍മ്മാണം. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധായകന്‍. രാംജിയാണ് ക്യാമറ.

Total
0
Shares

About admin