Don't Miss

ലാലേട്ടൻ അടിപൊളി ഡാൻസുമായി ആടിത്തകർക്കുന്ന വീഡിയോയും വൈറൽ

ലാൽജോസ് ചിത്രം വെളിപാടിന്റെ പുസ്തകം മലയാള സിനിമാ ലോകവും ആരാധകരും ഏറെ ആകാംക്ഷയോടാ കാത്തിരിക്കുന്ന ചിത്രമാണ്.  മോഹൻലാലിന്റെ ചിത്രത്തിലെ ലുക്കും ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. അന്നാ രേഷ്മയാണ് (അങ്കമാലി ഫെയിം) ഈ ചിത്രത്തിലെ നായിക. പ്രിയങ്ക മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനൂപ് മേനോന്‍, സിദ്ദിഖ്, സലിംകുമാര്‍, കലാഭവന്‍ ഷാജോണ്‍, ശിവജി ഗുരുവായൂര്‍, ശരണ്യ, ശരത്കുമാര്‍ (അപ്പാനി രവി), അരുണ്‍ (ആനന്ദം ഫെയിം), സ്വപ്ന തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിലണിനിരക്കുന്നു.
സംവിധായകൻ കട്ട് പറഞ്ഞിട്ടും അതിൽ നിന്ന് വിട്ടുമാറാതെ പൊട്ടിക്കരയുന്ന മോഹൻലാലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. ഇപ്പോൾ ഗാനരംഗത്തിന്റെ ചിത്രീകരണ വീഡിയോയും സോഷ്യൽമീഡിയ വഴി പ്രചരിക്കുകയാണ്
സിനിമയിൽ ഗാനത്തിനൊപ്പം ഡാൻസ് കളിക്കുന്ന രംഗമാണ് വീഡിയോയിലുള്ളത്. എന്നാൽ സിനിമയുടെ അണിയറ പ്രവർത്തകർ ഡാൻസിന്റെ കാര്യം പുറത്തു വിട്ടിട്ടില്ല.ഷാൻ റഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കുന്നത്. അങ്കമാലി ഡയറീസ് ഫേം അന്നയാണ് നായിക.

Total
0
Shares

About admin