അബാം മൂവീസിന്റെ ബാനറില്‍ കണ്ണന് താമരാക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘വിധി (ദി വെര്ഡിക്ട്) എന്ന ചിത്രം ഇന്ന് പ്രേഷകരിലേക്ക് എത്തുകയാണ്.
കയ്യിലുള്ളതൊക്കെ നൽകി സ്വന്തമായി ഫ്ളാറ്റ് എന്ന സ്വപ്നത്തില്‍ എത്തി ചേര്‍ന്ന ശേഷം, ചതിക്കപ്പെട്ട് ഫ്ലാറ്റ് ഒഴിയാൻ നിര്‍ബന്ധിതരാവുന്ന കുടുബാംഗങ്ങളുടെ സംഭവ വികാസങ്ങളാണ് ഈ സിനിമയുടെ പ്രമേയം
സിനിമക്ക് ‘മരട് 357’എന്നായിരുന്നു ആദ്യം തീരുമാനിച്ച പേര്
അതോടെ സിനിമ വിവാദമാവുകയും തുടർന്ന് പേരിനെ ചൊല്ലി സിനിമ കേസിലേക്ക് നീങ്ങുകയുമായിരുന്നു. വിചാരണയ്ക്ക് ശേഷം ചിത്രത്തിന്റെ പേര് മാറ്റണമെന്ന് വിധി വന്നതിനെ തുടർന്നാണ്
‘മരട് 357’ എന്ന പേര് മാറ്റി ‘വിധി-(ദി വെര്ഡിക്ട്) എന്നാക്കിയത്.
അനൂപ് മേനോനും ഷീലു എബ്രഹാമും ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധര്മ്മജന് ബോൾഗാട്ടി, നൂറിന് ഷെരീഫ്, മനോജ് കെ ജയന്, ബൈജു സന്തോഷ്, സാജില്‍ സുദര്ശന്, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്, കൈലാഷ്, ശ്രീജിത്ത് രവി, ജയന് ചേര്‍ത്തല, സരയു തുടങ്ങി വമ്പൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സിനിമയുടെ രചയിതാവ് ദിനേശ് പള്ളത്താണ്.