Don't Miss

ദുൽഖറിനും ഉണ്ണിക്കും പുറമേ ഒരു സർപ്രൈസ് താരവും; വിക്രാമാദിത്യന് രണ്ടാം ഭാഗം ഒരുക്കി ലാൽ ജോസ് ;

മലയാളത്തിന്റെ എക്കാലത്തെയും മികച്ച സൂപ്പർഹിറ്റ് സംവിധായകൻ ലാൽ ജോസ് ഒരുക്കിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ “വിക്രമാദിത്യൻ ” നിറഞ്ഞ കൈയ്യടിയോടെ ആണ് സിനിമാലോകം സ്വീകരിച്ചത്. യുവതാരങ്ങളായ ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ, നമിത പ്രമോദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിർമ്മിച്ച ചിത്രമായിരുന്നു വിക്രമാദിത്യൻ.

തിയ്യറ്ററുകളിൽ തകർപ്പൻ വിജയം നേടിയ ഈ സിനിമയുടെ രണ്ടാം ഭാഗത്തിനുള്ള സാധ്യതകൾ ബാക്കിയാക്കിയാണ് സിനിമ അവസാനിപ്പിച്ചത്. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കി കൊണ്ട് വിക്രമാദിത്യൻ്റ രണ്ടാം ഭാഗം കഥ ഓക്കെയായി എന്നാണ് ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ലാൽജോസ് വെളിപ്പെടുത്തിയിരിക്കുന്നത്.

അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ ഇങ്ങനെയാണ്,

വിക്രമാദിത്യൻ രണ്ടാം ഭാഗം ഓക്കെയായിട്ടുണ്ട്. ദുൽഖറിനോട് ഇതുവരെ പറഞ്ഞിട്ടില്ല; കഥ ആദ്യമധ്യാന്ത്യം സെറ്റായി.

ഒരു വൺലൈൻ സെറ്റായി കഴിഞ്ഞാൽ ദുൽഖറിനോട് സംസാരിക്കണം. ദുൽഖർ ഓക്കെയാണെങ്കിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാവും.

ചിത്രത്തിൽ ദുൽഖറുണ്ടാവും, ഉണ്ണി മുകുന്ദനുണ്ടാവും. പിന്നെ ആരൊക്കെയുണ്ടാവും എന്ന് ഇപ്പോൾ പറയാറായിട്ടില്ല. നമിത ഒരു ചെറിയ പോഷനിലുണ്ടാവും.

നിവിൻ പോളി ഗസ്റ്റ് റോളിലുണ്ടാവുമോ എന്ന് ഇപ്പോൾ പറയാൻ പറ്റില്ല. അന്നത്തെ ആളുകളൊക്കെ ഇപ്പോൾ ഒരുപാട് വളർന്ന് പോയി.

ദുൽഖർ തന്നെ ഇപ്പോൾ ഇത് അക്‌സപ്റ്റ് ചെയ്യുമോയെന്ന് അറിയില്ല. അന്നത്തെ പോലെ ഈക്വൽ ഇമ്പോർട്ടന്റ് ആയിട്ടുള്ള റോളിൽ ഉണ്ണിയുണ്ട്.

എങ്ങനെയായിരിക്കും ദുൽഖർ ഈ സിനിമയെ സമീപിക്കുക എന്നറിയില്ല. മാത്രമല്ല ഇത്തവണ ഒരു സൂപ്പർസ്റ്റാറും കൂടി ഈ പടത്തിലുണ്ടാവും. അത് ആരാന്ന് പറയാറായിട്ടില്ല.

ആയാളോടും സിനിമയെ പറ്റി പറഞ്ഞിട്ടില്ല. ഒരാളെ മനസിൽ കണ്ടുവെച്ചിട്ടുണ്ട്. ആദ്യം ദുൽഖറിന്റെ ക്ലീൻ ചീറ്റ് കിട്ടിയാലേ മുന്നോട്ട് പോകാൻ പറ്റൂ എന്നാണ് ലാൽജോസ് വെളിപ്പെടുത്തിയിരിക്കുന്നത്.

2014ൽ പുറത്തിറങ്ങിയ വിക്രമാദിത്യൻ വലിയ വിജയമായിരുന്നു മലയാള സിനിമക്ക് നേടി തന്നത്. ഇക്ബാൽ കുറ്റിപ്പുറം ആണ് വിക്രമാദിത്യൻ്റെ തിരക്കഥ ഒരുക്കിയത്.!

Total
0
Shares

About P R