Don't Miss

വില്ലനെ കുറിച്ച് കുറച്ച കാര്യങ്ങൾ അറിയാം

ചില വില്ലൻ വിശേഷങ്ങൾ – “എല്ലാ നായകനിലും ഒരു വില്ലനുണ്ട്, എല്ലാ വില്ലനിലും ഒരു നായകനുണ്ട്

ലഭ്യമായ വിവരം അനുസരിച്ചു ഒക്ടോബർ 19 ആണ് വില്ലന്റെ റിലീസിങ് നിശ്ചയിച്ചിരിക്കുന്നത്.  8-കെ റെസല്യൂഷനിൽ ഒരുങ്ങുന്ന വില്ലൻ മലയാളം, തമിഴ്, തെലുഗ് ഭാഷകളിലായി റിലീസ് ചെയ്യുന്നു..  300 സ്ക്രീൻസ് കേരളത്തിലും, ഇന്ത്യയൊട്ടാകെ 1200 തീയേറ്ററുകളിലുമാണ് റിലീസിങിന് ശ്രമിക്കുന്നത്..
ബി ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വില്ലൻ..മാടമ്പി, ഗ്രാൻഡ്മാസ്റ്റർ എന്നീ ചിത്രങ്ങൾ മികച്ച അഭിപ്രായവും വിജയങ്ങളുമായപ്പോൾ മിസ്റ്റർ ഫ്രോഡ് സമ്മിശ്ര പ്രതികരണത്തിൽ ഒതുങ്ങി..അതിൽ നിന്നും പാഠം ഉൾക്കൊണ്ടു ഏകദേശം 3 വർഷത്തോളം സമയം എടുത്തു അതീവ സൂക്ഷ്മതയോടെയാണ് അദ്ദേഹം വില്ലന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്..
വില്ലന്‍ ഒരിക്കലും ഒരു മസാല സിനിമയല്ല. മറ്റ് സിനിമകളില്‍ നിന്നു വ്യത്യസ്തമായി മലയാളത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള കഥയും പശ്ചാത്തലമാണ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. സൂക്ഷ്മതയുള്ള ഗൗരവമേറിയ കഥയാണ്. കൃത്യമായ ചില നിലപാടുകളുള്ള ഒരു സിനിമയാണ് വില്ലന്‍. അതിനെ ആ രീതിയില്‍ തന്നെ കാണണം. എന്നാല്‍ അത് പൂര്‍ണമായും എന്‍റര്‍ടൈയിനര്‍ ത്രില്ലര്‍ സിനിമയാണ്. സിനിമ കണ്ടുകഴിയുമ്പോള്‍ പ്രേക്ഷകര്‍ക്ക് കുറേകൂടി ആ തീമിയിലേക്ക് വരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. (ബി ഉണ്ണികൃഷ്ണന്റെ വാക്കുകൾ).

മലയാളത്തിന്റെ പ്രിയ താരജോഡി മോഹൻലാലും മഞ്ജുവാരിയരും വീണ്ടുമൊന്നിക്കുന്ന ചിത്രത്തിൽ മോഹന്‍ലാല്‍ വിരമിച്ച ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ റോളാണ് കൈകാര്യം ചെയ്യുന്നത്.  ഇവരെ കൂടാതെ രഞ്ജിപണിക്കർ, അജു വർഗീസ്, സിദ്ധിഖ്, ചെമ്പൻ, വിനായകൻ,  തമിഴിൽ നിന്നും ആക്ഷൻ സ്റ്റാർ വിശാൽ, ഹൻസിക, തെലുങ്ക് നടി റാഷി ഖന്ന, ശ്രീകാന്ത്,  എന്നിങ്ങനെ വലിയ ഒരു താരനിര തന്നെ വില്ലനിൽ അണിനിരക്കുന്നു..വേണമെങ്കിൽ ഗെസ്റ്റ് റോളിൽ ആന്റണി പെരുമ്പാവൂരിനെയും പ്രതീക്ഷിക്കാം..
നാഷണൽ അവാർഡ് വിന്നിങ്‌ ഫിലിം ബജ്‌രംഗി ബായ്ജാൻ നിർമിച്ച റോക്ക്‌ലിൻ വെങ്കടേഷ് ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്..ബി.കെ ഹരിനാരായണൻ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരുടെ വരികൾക്ക് ഈണം പകരുന്നത് ഒപ്പം ഫെയിം 4 മ്യൂസിക് ആണ്.. ഗ്രേറ്റ് ഫാദറിലെ ത്രില്ലിംഗ് ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒരുക്കിയ സുഷിൻ ശ്യാം ആണ് വില്ലന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോറർ. വിണ്ണൈ താണ്ടി വരുവായ, റേസ് ഖുറാം, നൻപൻ തുടങ്ങി വൻ ചിത്രങ്ങൾക്ക് കാമറ ചലിപ്പിച്ച മനോജ് പരമഹംസയാണ് വില്ലന്റെ ഛായാഗ്രാഹകൻ..
ഇങ്ങനെ ഒട്ടനവധി പ്രത്യേകതകളോടെ ഒരുങ്ങുന്ന വില്ലൻ എല്ലാ അർത്ഥത്തിലും ഒരു വിഷ്വൽ ട്രീറ്റ് തന്നെയാവുമെന്നാണ് അണിയറക്കാരുടെയും ആരാധകരുടെയും പ്രതീക്ഷ, എന്തായാലും വില്ലന്റെ അവതാരത്തിനായി കാത്തിരിക്കാം..

Total
0
Shares

About admin