Don't Miss

ഗൗതം മേനോൻ ചിത്രത്തിൽ വില്ലനായി വിനായകൻ..

മലയാളത്തിൽ ശക്തിയേറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രശംസ പിടിച്ചുപറ്റിയ നടനാണ് വിനായകൻ. ആട് എന്ന ചിത്രത്തിലെ ഡൂഡായി വന്നു നമ്മെ ചിരിപ്പിക്കുകയും, കമ്മട്ടിപ്പാടത്തിലെ ഗംഗയായി വന്ന് നമ്മെ വിസ്മയിപ്പിക്കുകയും ചെയ്ത വിനായകൻ ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് കരിയറിൽ മുന്നേറുന്നത്. കമ്മട്ടി പാടത്തിലെ ഗംഗ എന്ന കഥാപാത്രം അദ്ദേഹത്തിന് സംസ്ഥാന സർക്കാരിന്റെ പുരസ്‌ക്കാരവും നേടികൊടുത്തിരുന്നു. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ റിലീസ്. ചിത്രം ഇപ്പോളും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ഇപ്പോൾ ഏറ്റവും പുതിയ വാർത്ത വിനായകൻ ഗൗതം മേനോൻ ചിത്രത്തിൽ വില്ലനായി എത്തുന്നു എന്നാണ്.

ചിയാൻ വിക്രം നായകനാകുന്ന ധ്രുവനച്ചതിരം എന്ന ചിത്രത്തിലാണ് വിനായകൻ വില്ലൻ വേഷത്തിൽ എത്തുന്നത്. ധ്രുവനച്ചതിരതിന്റെ ഷൂട്ടിംങ് മുൻപ് ആരംഭിച്ചിരുന്നുവെങ്കിലും വളരെ വലിയ ഷെഡ്യൂളുകൾ ഉള്ളതിനാൽ വൈകിയേ ചിത്രം പൂർത്തിയാക്കാൻ സാധിക്കുകയുള്ളു എന്ന് മുൻപ് സംവിധായകൻ പറഞ്ഞിരുന്നു. വിനായകൻ ഇത് ആദ്യമായാണ് ഗൗതം മേനോൻ ചിത്രത്തിൽ അഭിനയിക്കുന്നത്. ധ്രുവനച്ചതിരത്തിന്റെ ടീസർ മുൻപ് പുറത്തുവന്നിരുന്നു. ഇപ്പോൾ വിനായകൻ ചിത്രത്തിന്റെ ഭാഗമാണെന്ന വാർത്ത പ്രേക്ഷകരിൽ പ്രതീക്ഷ ഉയർത്തുന്നു.

ഇതിനു മുൻപ് തിമിറ്, മാരിയാൻ എന്നീ തമ്മിൽ ചിത്രങ്ങളിലും വിനായകൻ അഭിനയിച്ചിട്ടുണ്ട്. വിനായകന് ലഭിച്ചര് മികച്ച കഥാപാത്രം തന്നെ ആയിരിക്കും ധ്രുവനച്ചതിരത്തിലേത്.

Total
0
Shares

About admin