Don't Miss

വിനീത് ശ്രീനിവാസന്റെ അരവിന്ദന്റെ അതിഥികൾ

വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. കഥ പറയുമ്പോൾ എന്ന ശ്രീനിവാസൻ ചിത്രം ഒരുക്കി സംവിധായകനായി അരങ്ങേറിപിന്നീട് മാണിക്യ കല്ല്, 916 , മൈ ഗോഡ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എം മോഹനൻ ആണ് ഈ ചിത്രം ഒരുക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ഈ ചിത്രം കുംഭകോണത് ചിത്രീകരണം ആരംഭിച്ചു. വിനീത് ശ്രീനിവാസൻ- അജു വർഗീസ് ടീം ഒരിക്കൽ കൂടി ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെന്ന പ്രത്യേകതയും ഇതിനുണ്ട്. ഇതിനു മുൻപ് ശ്രീകാന്ത്  മുരളി സംവിധാനം ചെയ്ത എബി എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചു അഭിനയിച്ചത്.

നിഖിൽ വിമൽ നായികാ വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ ശ്രീനിവാസൻശാന്തി കൃഷ്ണ എന്നിവരും അഭിനയിക്കുന്നുണ്ട്. ശ്രീബാല കെ മേനോൻ സംവിധാനം ചെയ്ത ലവ് 24 x 7 എന്ന ദിലീപ് ചിത്രത്തിലൂടെയാണ് നായികയായി നിഖില അരങ്ങേറിയത്.  ശാന്തി കൃഷ്ണയും ഇപ്പോൾ ഒരു തിരിച്ചു വരവിന്റെ പാതയിൽ ആണ്. നിവിൻ പോളി ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലൂടെ തിരിച്ചു വന്ന ശാന്തി കൃഷ്ണ ഇപ്പോൾ ഈ വിനീത് ശ്രീനിവാസൻ ചിത്രം കൂടാതെകുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന കുട്ടനാടൻ മാർപാപ്പ എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. വിനീത് ശ്രീനിവാസനും ശ്രീനിവാസനും ഒരിക്കൽ കൂടി ഒന്നിക്കുന്നു എന്ന പ്രത്യേകതയും അരവിന്ദന്റെ അതിഥികൾ  എന്ന ഈ ചിത്രത്തിനുണ്ട്.

വിനീത് ശ്രീനിവാസൻ ഒരു ലോഡ്ജ് മാനേജർ ആയും ബാക്കിയുള്ളവർ ആ ലോഡ്ജിലെ താമസക്കാർ ആയുമാണ്‌ ഈ ചിത്രത്തിൽ  എത്തുന്നത്. മാന്ഗ്ലൂർ ആണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. വിനീത് ശ്രീനിവാസന്റെ അടുത്ത റിലീസ് ആന അലറലോടലറൽ എന്ന ചിത്രമാണ്. നവാഗതനായ ദിലീപ് മേനോൻ ഒരുക്കിയ ഈ ചിത്രം ക്രിസ്മസ് റിലീസ് ആയി തീയേറ്ററുകളിൽ എത്തും. അനു സിത്താരയാണ് ഇതിലെ നായിക.

Total
0
Shares

About admin