Don't Miss

മമ്മൂട്ടിക്ക് ഒപ്പം വിനീത് ശ്രീനിവാസനും

മമ്മൂട്ടി ചിത്രത്തില്‍ അതിഥി താരമായി വിനീത് ശ്രീനിവാസന്‍ എത്തുന്നു. ഒരു കുട്ടനാടന്‍ ബ്ലോഗിലാണ് വിനീത് അതിഥി താരമായി അഭിനയിക്കുന്നത്. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടനാടന്‍ ബ്ലോഗ്.ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ ആലപ്പുഴയില്‍ പുരോഗമിക്കുകയാണ്. ആലപ്പുഴയിലെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷം എറണാകുളത്തും ലണ്ടനിലുമായിരിക്കും ബാക്കി ഷൂട്ടിംഗ്. ലണ്ടനിലെ ഷെഡ്യൂളിലാണ് വിനീത് അഭിനയിക്കുക.

ലക്ഷ്മി റായിയും അനുസിതാരയും ഷംനാകാസിമുമാണ് ഒരു കുട്ടനാടൻ ബ്‌ളോഗിലെ നായികമാർ. സിദ്ദിഖ്, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, ജൂഡ് അന്തോണി ജോസഫ്, ആദിൽ ഇബ്രാഹിം, സഞ്ജു ശിവറാം തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.ഇപ്പോൾ ചിത്രത്തിനന്‍റെ ചിത്രീകരണം ആലപ്പുഴയിൽ പുരോഗമിക്കുകയാണ്. ഏപ്രിൽ 21ന് ചിത്രീകരണം എറണാകുളത്തേക്ക് ഷിഫ്ട് ചെയ്യും. പത്ത് ദിവസത്തെ ചിത്രീകരണമാണ് എറണാകുളത്ത് പ്ലാൻ ചെയ്യുന്നത്. തുടർന്ന് ലണ്ടനിലും ചിത്രീകരണമുണ്ട്. ലണ്ടൻ ഷെഡ്യൂളിലാണ് വിനീത് ശ്രീനിവാസൻ ജോയിൻ ചെയ്യുന്നത്.

അനന്താ വിഷന്റെ ബാനറിൽ പി.കെ. മുരളീധരനും ശാന്താമുരളിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹസംവിധായകൻ ഉണ്ണിമുകുന്ദനാണ്. കാമറ പ്രദീപ് നായർ. പ്രൊഡക്ഷൻ കൺട്രോളർ: എസ്. മുരുകൻ. റഫീഖ് അഹമ്മദിന്റെ വരികൾക്ക് നവാഗതനായ ശ്രീനാഥ് ഈണമിടുന്നു.

Total
0
Shares

About admin