Don't Miss

വാര്‍ത്ത നിഷേധിച്ച് വിനീത് ശ്രീനിവാസന്‍; ബ്ലഡ് ഷുഗര്‍ ലെവലില്‍ ഉണ്ടായ വേരിയേഷന്‍ മാത്രം

നടന്‍ ശ്രീനിവാസന്‍ മസ്തിഷ്‌കാഘാതം തുടര്‍ന്ന് ആശുപത്രിയിലാണെന്ന് വാര്‍ത്ത നിഷേധിച്ച് മകന്‍ വിനീത് ശ്രീനിവാസന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിനീത് ഇക്കാര്യം വ്യക്തമാക്കിയത്. ബ്ലഡ് ഷുഗര്‍ അളവ് കുറഞ്ഞു പോയതാണ് അച്ഛനെ ആശുപത്രിയില്‍ കൊണ്ടു പോയതെന്ന് വിനീത് വ്യക്തമാക്കി.

വിനീത് ശ്രീനിവാസന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ബ്ലഡ് ഷുഗർ ലെവലിൽ ഉണ്ടായ വേരിയേഷൻ കാരണം അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ടുവന്നിരുന്നു. ഇന്നൊരു ദിവസം ഇവിടെ തുടർന്ന്, നാളെ ഡിസ്ചാർജ് ചെയ്യാമെന്നാണ് ഡോക്ടർ അറിയിച്ചിരിക്കുന്നത്. അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നു അപേക്ഷിക്കുന്നു.
എല്ലാവർക്കും നന്ദി..

 

Total
0
Shares

About admin