Don't Miss

അങ്ങനെ ഒരു അവസ്ഥ ‘കാറ്റി’നുണ്ടാകരുതെന്ന് വിനീത് ശ്രീനിവാസന്‍

ആസിഫ് അലി വ്യത്യസ്ത വേഷത്തിലെത്തിയ സിനിമയാണ് കാറ്റ്. സിനിമയെ കുറിച്ച്‌ നല്ല അഭിപ്രായം ആണ് പുറത്ത് വരുന്നത്. എന്നാല്‍ സിനിമയ്ക്ക് വേണ്ടത്ര പരിഗണ ലഭിക്കുന്നില്ല. അങ്ങനെ ഒരു അവസ്ഥ ഉണ്ടാവരുതെന്ന് പറഞ്ഞ് വിനീത് ശ്രീനിവാസന്‍ രംഗത്തെത്തിയിരിക്കുകയാണ്.

മലയാള സിനിമയില്‍ ഈ കാലഘട്ടത്തിലെ തന്റെ പ്രിയ അഞ്ച് സംവിധായകരില്‍ ഒരാളാണ് അരുണ്‍കുമാര്‍ അരവിന്ദ് എന്നും അതുകൊണ്ടാണ് കാറ്റ് തനിക്ക് പ്രിയപ്പെട്ടതാവുന്നതെന്നും വിനീത് പറയുന്നു. ഫേസ്ബുക്കിലൂടെ പുറത്തിറക്കിയ കുറിപ്പിലൂടെയായിരുന്നു വിനീത് ഇക്കാര്യം തുറന്ന് പറഞ്ഞത്.

Image may contain: 1 person, smiling, sitting

വിനീതിന്റെ കുറിപ്പ് വായിക്കാം:

കാറ്റ് സിനിമയെക്കുറിച്ച് മികച്ച അഭിപ്രായമാണ് കേട്ടുകൊണ്ടിരിക്കുന്നത്. ഈ അടുത്ത കാലത്ത് ലെഫ്റ്റ് റൈറ്റ്് ലെഫ്റ്റ് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ അരുണ്‍കുമാര്‍ അരവിന്ദന്റെ ചിത്രമായതിനാല്‍ ആദ്യദിവസം തന്നെ കാറ്റ് കാണാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ അല്ലാത്തതിനാല്‍ സാധിച്ചില്ല. അടുത്തിടെയായി ഇറങ്ങുന്ന മികച്ച ചില സിനിമകള്‍ തിയറ്ററുകളില്‍ ശ്രദ്ധിക്കപ്പെടാതിരിക്കുകയും പീന്നീട് ഡിവീഡിയോ, ടോറന്റിലോ വന്നതിന് ശേഷം സിനിമയെ വാനോളം പുകഴ്ത്തുകയും ചെയ്യാറുണ്ട്. ഈ ചിത്രത്തിന് അങ്ങനെയൊരു ഗതി വരരുതെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. എല്ലാത്തരത്തിലുള്ള സിനിമകളും ആസ്വദിക്കുന്നവരാണ് മലയാളികള്‍. ഈ ചിത്രത്തിനായി നിങ്ങള്‍ക്ക് സമയം ചെലവഴിക്കാന്‍ കഴിയുമെങ്കില്‍ ഉടന്‍ ചെയ്യുക. ഞാന്‍ ഈ സിനിമയുടെ ഭാഗമല്ല. പക്ഷേ, മലയാള സിനിമയില്‍ ഈ കാലഘട്ടത്തിലെ എന്റെ പ്രിയ അഞ്ച് സംവിധായകരില്‍ ഒരാളാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

Total
0
Shares

About admin