Don't Miss

വി ഐ പി 2 കേരളത്തിലെ വിതരണാവകാശം മോഹൻലാലിന്

തമിഴ് സൂപ്പർസ്റ്റാർ ധനുഷ് നായകനാകുന്ന വി ഐ പി 2 എന്ന സിനിമയയുടെ കേരളത്തിലെ വിതരണാവകാശം മോഹൻലാലിന്റെ ആശിർവാദ് സിനിമാസിന്.രാജനികത്തിന്റെ മകൾ ഐശ്വര്യ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ധനുഷ്,കജോൾ,അമല പോൾ തുടങ്ങിയ താരങ്ങളാണ് അഭിനയിക്കുന്നത്. വേലയില്ല പട്ടാധരി എന്ന വി ഐ പി ആദ്യ ഭാഗം സൂപ്പർ ഹിറ്റായിരുന്നു.രണ്ടാം ഭാഗം ഇറക്കാൻ ഈ സിനിമയുടെ അവതരണ ശൈലി തന്നെയാണ് കാരണം.

മാക്‌സ് ലാബ് ആശിർവാദ് സിനിമാസും ചേർന്നു ഇതിനു മുമ്പ് കബലിയുടെ വിതരണവകാശമാണ് ഏറ്റെടുത്തത്.  ഹിറ്റ് ആയ കബലി എന്ന തമിഴ് ചിത്രത്തിന് കേരളത്തിൽ നല്ല മാർക്കറ്റ് ഉണ്ടന്ന് മനസിലാക്കിയ പലരും ഇന്ന് തമിഴ് സിനിമയുടെ വിതരണവകാശം വളരെ ധൈര്യപൂർവ്വമാണ്‌ ഏറ്റെടുക്കുന്നത്.തമിഴ് ചിത്രങ്ങൾക്ക് മലയാളത്തിൽ നല്ല മാര്ക്കറ്റാണ്. അടുത്തിടെ ഇറങ്ങിയ വിക്രം വേദം കേരളത്തിൽ നല്ല പ്രതികരണമാണ് കിട്ടിയത്.ഈ കാരണങ്ങൾ കൊണ്ടും കൂടിയാണ് മോഹൻലാലിന്റെ കമ്പനി ഈ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്ത്. ചിത്രം ഈ മാസം പകുതിയോട് കൂടു തിയേറ്ററിൽ എത്തും.

Total
0
Shares

About admin