പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഉലകനായകന് കമല്‍ഹാസന്റെ ആക്ഷന്‍ ത്രില്ലര്‍ പടം വിശ്വരൂപം രണ്ടിന്റെ ട്രയിലര്‍ പുറത്തുവിട്ടു. 1 മിനിട്ടും 47 സെക്കന്റുമുള്ള ട്രയിലറില്‍ കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ സീനുകളാണുള്ളത്.
കമലഹാസന്റെ ‘വിശ്വരൂപം 2’ ആഗസ്റ്റ് 10 ന് തിയേറ്ററുകളിലേക്ക്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഒരേ സമയം പുറത്തിറങ്ങുന്ന ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍മാണവും കമലഹാസന് തന്നെയാണ്.
ചിത്രത്തിന്റെ രണ്ടാം ഭാഗം ഇന്ത്യയിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാജ്യത്ത് വര്‍ധിച്ചു വരുന്ന വംശീയ വേര്‍തിരിവുകള്‍ വിശ്വരൂപം 2 ല്‍ പ്രതിപാദിക്കുന്നുണ്ടെന്നാണ് സൂചന. പൂജ കുമാര്‍, ആന്‍ഡ്രിയ, ശേഖര്‍ കപൂര്‍, രാഹുല്‍ ബോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മുഹമ്മദ് ഗിബ്രാന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷാംദത്ത് സൈനുദ്ദീന്‍ ആണ്.