Don't Miss

തെലുങ്കിൽ മമ്മൂട്ടിക്ക് രാജകീയ വരവേൽപ്പ് ..!!

തെലുങ്കിൽ വൻ തരംഗമായി മമ്മൂട്ടിയുടെ യാത്ര .ഒരു നീണ്ട ഇടവേളക്ക് ശേഷം മമ്മൂട്ടി തെലുങ്കിലെത്തുകയാണ് . ആന്ധ്രാ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ Y S R – ന്റെ ജീവചരിത്രം പറയുന്ന യാത്ര എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി വീണ്ടും തെലുങ്കിൽ എത്തുന്നത് .

മഹി വി രാഘവ് സംവിധാനം ചെയുന്ന ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് ഇന്നലെയാണ് പുറത്തിറങ്ങിയത് . ഇന്നത്തെ തെലുങ്ക് പത്രങ്ങളിലെ പ്രധാന വാർത്തയായി മാറിയിരിക്കുകയാണ് മമ്മൂട്ടിയും യാത്രയും . തെലുങ്കിലെ പ്രധാന പത്രങ്ങളിൽ എല്ലാം ചിത്രവും മമ്മൂട്ടിയുമാണ് പ്രധാന വാർത്ത ,ടൈംസ് ഓഫ് ഇന്ത്യയുടെ തെലുങ്ക് എഡീഷനിൽ ഫുൾ പേജ് പരസ്യമാണ് യാത്രയുടെത് .

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ബഡ്‌ജെക്ട്ടുള്ള ചിത്രങ്ങളിൽ ഒന്നായി യാത്ര മാറും .. ആന്ധ്രയിൽ വൻ ജനപിന്തുണയുള്ള നേതാവായിരുന്ന ysr 2013 നടത്തിയ പദയാത്രയാണ് ചിത്രത്തിലെ പ്രധാന വിഷയം . തെലുങ്കിലെ ബ്ര്ഹമാണ്ട ചിത്രങ്ങളിൽ ഒന്നായാണ് യാത്ര പുറത്തിറങ്ങാൻ പോവുന്നത് .

Total
0
Shares

About admin