Don't Miss

‘അരങ്ങിൽ’ നിന്ന്‌ കണ്ട അനുഭവം

പഴയ സിനിമകൾ തപ്പി യൂട്യൂബ് ൽ കേറിയപ്പോൾ “അരങ്ങ്” എന്നൊരു സിനിമയിൽ കണ്ണുടക്കി, വക്കീൽ വേഷത്തിൽ നിൽക്കുന്ന തിലകനേയും സുകുമാരനെയും തമ്പ് നൈലിൽ കണ്ടതാണ് സിനിമാ കാണാനുള്ള പ്രചോദനം നൽകിയത്. ശബ്ദഗാംഭീര്യമുള്ള രണ്ടു പേരുടെ വാദപ്രതിവാദങ്ങൾക്ക് മൂർച്ചയും വാശിയും കൂടുമല്ലോ..
മധ്യവയസ് പിന്നിട്ട ശേഷം, വർധ്യക്യത്തോടടുക്കുന്ന പ്രായത്തിൽ,ഒരു സ്‌കൂൾ മാഷായ വികെ മേനോൻ അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്യുന്ന സീനിൽ നിന്നാണ് സിനിമയുടെ തുടക്കം.

സമാധാനപരമായ ഒരു ജീവിതം നയിക്കേണ്ട പ്രായത്തിൽ അയാൾക്ക് അതിന്റെ ആവശ്യം എന്തെന്നതാണ് ക്യൂരിയോസിറ്റി. അയാളുടെ പാസ്റ്റ് എന്താണ്, എന്താണ് മേനോന്റെ ഉദ്ദേശം എന്നൊക്കെയാണ് ഓപ്പണിങ് സീൻ മുന്നോട്ട് വയ്ക്കുന്ന ചോദ്യങ്ങൾ. പക്ഷെ പിന്നീട് വളരെ പ്ലെയിൻ ആയി പോകുന്ന സ്‌ക്രീൻ പ്ലേയ്, ഇങ്ങനെ ഉള്ള സിനിമക്ക് ഉണ്ടാവേണ്ട ചില ഉദ്വേഗജനകമായ രംഗങ്ങളുടെ അഭാവം നിഴലിക്കുകയും ചെയ്തു.

എന്നിരുന്നാലും കണ്ടാൽ ഒരു നഷ്ടമാവാത്ത ചിത്രമാണ് ഇതെന്ന് ഉറപ്പ്.
കുറെ കൂടി നന്നായി ചെയ്യാമായിരുന്ന, ഒരുഗ്രൻ പ്ലോട്ട് ആയിരുന്നു ഇതെന്നാണ് കണ്ടു തീർത്തപ്പോൾ ആദ്യം തോന്നിയത്.

സ്റ്റ്രോങ് ആയ ഒരു ബാക്ക് ഡ്രോപ്പ് വന്നാൽ മലയാളത്തിലെ ഏതെങ്കിലും വെറ്ററൻ സ്വഭാവ നടന്മാരെ വച്ച് ഒന്ന് കൂടി പൊടി തട്ടി എടുക്കാവുന്ന പടമാണ്..
ക്രെഡിറ്റ് : ജിതിൻ രാജ്‌മോഹൻ

Total
0
Shares

About admin